ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിനായി 99,300 കോടി രൂപ വകയിരുത്തുമെന്ന് നിർമല സീതാരാമെൻറ പ്രഖ് യാപനം. നൈപുണ്യ വികസനത്തിനായി 3000കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. കൂടാതെ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരത്തിന് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നതിന് പകരം രാജ്യത്തിനകത്തു തന്നെ സാധ്യമാക്കുമെന്ന് അറിയിച്ചുകൊണ്ട് ‘സ്റ്റഡി ഇൻ ഇന്ത്യ’ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു.
ദേശീയ പൊലീസ് സർവകലാശാലക്ക് തുടക്കം കുറിക്കും. കൂടുതൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുമെന്നും വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിലെ മികച്ച 100 സ്ഥാപനങ്ങൾ നൽകുന്ന ബിരുദതലത്തിലുള്ള സമ്പൂർണ്ണ ഓൺലൈൻ വിദ്യാഭ്യാസ പരിപാടി നടപ്പാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
പുതിയ വിദ്യാഭ്യാസ നയം ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.