മൂന്നു ലക്ഷത്തില്‍ കൂടുതല്‍ പണമായി കൈമാറുന്നതിന് വിലക്ക്

ന്യൂഡല്‍ഹി: മൂന്നു ലക്ഷത്തില്‍ കൂടുതലുള്ള ഇടപാടുകളില്‍ തുക പണമായി കൈമാറുന്നതിന് വിലക്ക്. ഇതിനായി ഫിനാന്‍സ് ബില്ലില്‍ ഭേദഗതി കൊണ്ടുവരുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കള്ളപ്പണം അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘമാണ് മൂന്നു ലക്ഷത്തില്‍ കൂടുതലുള്ള തുക പണമായി കൈമാറുന്നത് വിലക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇക്കാര്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ചാരിറ്റി ട്രസ്റ്റുകള്‍ക്കും മറ്റും പണമായി സ്വീകരിക്കാനുള്ള സംഭാവനയുടെ പരിധി 2,000 രൂപയായും വെട്ടിക്കുറച്ചു. 10,000 രൂപയായിരുന്നു ഇതുവരെയുണ്ടായിരുന്ന പരിധി. ട്രസ്റ്റുകളുടെ സംഭാവന പിരിവ് സുതാര്യമാക്കുന്നതിനാണ് ഈ നടപടി.

Tags:    
News Summary - union buget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.