സിൽവർ ലൈൻ സങ്കീർണ പദ്ധതി, തിരക്ക്​ വേണ്ട -കേന്ദ്രം

 ന്യൂഡൽഹി: കേരളത്തിലെ സിൽവർ ലൈൻ പദ്ധതി വളരെ സങ്കീർണമായ പദ്ധതിയാണെന്നും പദ്ധതിയുടെ കാര്യത്തിൽ തിരക്ക്​ വേണ്ട എന്നും കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്​ രാജ്യസഭയിൽ വ്യക്​തമാക്കി. വളരെ ആ​ലോചിച്ച് കേരളത്തിനോട്​ നീതി ചെയ്യുന്ന ഒരു തീരുമാനം ഇക്കാര്യത്തിൽ എടുക്കുമെന്നും അനുമതി നൽകുന്ന കാര്യത്തിൽ ജനങ്ങളുടെ പ്രതിഷേധവും കൂടി കണക്കിലെടു​​ക്കുമെന്നും കേന്ദ്ര റയിൽവെ മന്ത്രി അറിയിച്ചു.

കെ റയിലിന്‍റെ തടസങ്ങൾ നീക്കാൻ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന്​ പിന്നാലെയാണ്​ റെയിൽവെ മന്ത്രി കേന്ദ്ര സർക്കാറിന്‍റെ നിലപാട്​ രാജ്യസഭയെ അറിയിച്ചത്​. റെയിൽവെ മന്ത്രാലയത്തിന്മേലുള്ള ബജറ്റ്​ ചർച്ചയിൽ ​കേരളത്തിൽ നിന്നുള്ള കോൺഗ്രസ്​, ബി.ജെ.പി, സി.പി.എം അംഗങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക്​ മറുപടി പറയുകയായിരുന്നു മന്ത്രി. 65,000 കോടി രൂപയുടെ എസ്റ്റിമേറ്റ്​ ആണ്​ കേരളം കാണിച്ചിരിക്കുന്നതെങ്കിലും അത്​ ഒരു ലക്ഷം കോടി കടക്കും. സിൽവർ ലൈൻ റയിൽപാതയിൽ മറ്റു ​ട്രെയിനുകൾ ഓടിക്കാൻ പറ്റില്ല. സ്റ്റാൻഡേർഡ്​ ഗേജിലാണ്​ നിർമിക്കുകയെങ്കിൽ ബ്രോഡ്​ഗേജ്​ വണ്ടികൾ ഓടിക്കാൻ പറ്റില്ല. വേറെയും കുറെ സാ​ങ്കേതിക പ്രശ്നങ്ങൾ ഉണ്ട്​.

അത്തരം പ്രശ്നങ്ങൾക്ക്​ പുറമെ ആവാസ വ്യവസ്ഥയുടെ പ്രശ്നങ്ങളും പാരിസ്ഥിതികപ്രശ്നങ്ങളുമുണ്ട്​. ജനങ്ങളുടെ പ്രതിഷേധവുമുണ്ട്​. വളരെ സംവേദനക്ഷമതയോടെ വ്യവസ്ഥാപിതമായി ശരിയായി ആലോചിച്ച്​ മുന്നോട്ടുപോകണം എന്നാണ്​ കേരളത്തിൽ നിന്നുള്ള എല്ലാ കക്ഷികളിലുംപ്പെട്ട സഹോദരങ്ങളോടുള്ള തന്‍റെ അപേക്ഷ. ഈ പദ്ധതിക്ക്​ തിരക്ക്​ കൂട്ടേണ്ട. കേന്ദ്ര സർക്കാർ എടുക്കുന്ന തീരുമാനം എന്താണെങ്കിലും അത്​ നീതിപൂർവകമാകും. മനസിൽ ഒരു സംശയവും വേണ്ട. കേന്ദ്രം നല്ലതും നീതിപൂർവകവുമായ ഒരു തീര​ുമാനം ഇക്കാര്യത്തിൽ എടുക്കുമെന്നും ആ തീര​ുമാനം കേരളത്തിന്‍റെ താൽപര്യത്തിന്​ അനുസതേമായിരിക്കുമെന്നും കേന്ദ്ര റെയിൽവെ മന്ത്രി വ്യക്​തമാക്കി. കേരളത്തിൽ നിന്നുള്ള സി.പി.എം, സി.പി.ഐ അംഗങ്ങളെ നിരാശപ്പെടുത്തിയ കേന്ദ്ര റെയിൽവെ മന്ത്രിയുടെ മറുപടിയെ കോൺഗ്രസ്​, ബി.ജെ.പി അംഗങ്ങൾ ഡസ്കിലടിച്ച്​ വരവേറ്റു.

Tags:    
News Summary - Union government statement on K Rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.