​പപ്പടം കഴിച്ചാൽ കോവിഡ്​ വരില്ലെന്ന്​ പറഞ്ഞ കേന്ദ്രമന്ത്രിക്കും​ കോവിഡ്​

ന്യൂഡൽഹി: കോവിഡിനെ പപ്പടം കഴിച്ചാൽ ചെറുക്കാമെന്ന്​ അവകാശപ്പെട്ട്​ രംഗത്തെത്തിയ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്​വാളിന്​​ കോവിഡ്​ സ്​ഥിരീകരിച്ചു. രോഗം സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു.

'ഭാഭിജി കി പപ്പഡ്​' എന്ന ബ്രാൻഡ്​ പപ്പടം കോവിഡിനെയും മറ്റും ചെറുക്കാനുള്ള പ്രതിരോധ ശേഷി നൽകുമെന്നായിരുന്നു മന്ത്രിയുടെ അവകാശ വാദം. ആത്മനിർഭർ ഭാരതിൻെറ ഭാഗമായി നിർമിച്ച ഈ പപ്പടം കൊറോണ വൈറസിനെതിരായ ആൻറിബോഡി ശരീരത്തിലുൽപാദിപ്പിക്ക​ുമെന്ന അവകാശവാദവുമായി മന്ത്രി വിഡിയോ പുറത്തിറക്കുകയായിരുന്നു.

കേന്ദ്ര മന്ത്രിസഭയിലെ നാലാമത്തെ മന്ത്രിക്കാണ്​ ഇപ്പോൾ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. ഇന്നുതന്നെ കേന്ദ്രമന്ത്രി കൈലാഷ്​ ചൗധരിക്കും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തെ ജോധ്​പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ കോവിഡ്​ ബാധിച്ച്​ ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്​. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്​ ആഗസ്​റ്റ്​ നാലിന്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.  

Tags:    
News Summary - Union Minister Arjun Meghwal Covid tests positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.