'ബിഹാറിൽ മദ്യം സുലഭമായി ലഭിക്കും'; നിതീഷ് കുമാറിനെതിരെ കേന്ദ്രമന്ത്രി

പട്ന: ബിഹാറിൽ മദ്യം വളരെ സുലഭമായി ലഭിക്കുമെന്ന് കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി അധ്യക്ഷനുമായ പശുപതി പരാസ് അവകാശപ്പെട്ടു. സംസ്ഥാനത്ത് മദ്യവിൽപന നിരോധിച്ചുകൊണ്ടുള്ള ബിഹാർ സർക്കാറിന്‍റെ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് മദ്യവിൽപ്പന വ്യാപകമാണെന്നും ഈ വസ്തുത ആർക്കും നിഷേധിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തേക്ക് വൻതോതിൽ മദ്യം കടത്തുന്നുണ്ട്. അനധികൃതമായി മദ്യം കടത്തുന്നതിന്‍റെ പേരിൽ നിരവധി പേരാണ് സംസ്ഥാനത്ത് നിന്ന് അറസ്റ്റ് ചെയ്യപ്പെടുന്നത്.

സംസ്ഥാനത്ത് മദ്യം കിട്ടില്ലെന്ന് ആർക്കും പറയാനാകില്ല. വൻതോതിൽ അനധികൃത മദ്യം സംസ്ഥാനത്തേക്കെത്തുന്നു. അതുകൊണ്ടാണ് ഇത്രയധികം പേർ പതിവായി അറസ്റ്റിലാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. മദ്യം നിരോധിച്ചത് സംസ്ഥാനത്തിന്‍റെ താൽപര്യത്തിന് വേണ്ടിയാണെങ്കിലും അത് വകവെക്കാതെയാണ് അനധികൃതമായി മദ്യം വിൽക്കുന്നതെന്നും പരാസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Union Minister embarrasses CM Nitish Kumar, claims liquor easily available in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.