പ്രതിപക്ഷം ഒന്നിച്ചാൽ മോദിക്ക്​ വാരാണസി പോലും നഷ്​ടമാവും -രാഹുൽ

ബംഗളൂരു: 2019​ ലോക്​സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഒന്നിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ വാരാണസി സീറ്റ് ​പോലും നഷ്​ടമാവുമെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. ബംഗളൂരുവിൽ കോൺഗ്രസ്​ തെരഞ്ഞെടുപ്പ്​ പ്രചാരണ റാലിയായ ജനാശീർവാദ യാത്രയുടെ സമാപനത്തിനിടെ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്​.പിയും ബി.എസ്​.പിയും മോദിക്കെതിരെ ​ഒന്നിച്ചത്​ സൂചിപ്പിച്ച രാഹുൽ ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ​െഎക്യത്തി​​​െൻറ ആവശ്യകത ചൂണ്ടിക്കാട്ടുകയായിരുന്നു.  

കോൺഗ്രസും സമാജ്​വാദി പാർട്ടിയും കൈകോർത്താൽ മോദിയുടെ പാടിപ്പുകഴ്​ത്തിയ വാരാണസി സീറ്റും പോവും.  അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ ജയസാധ്യത കാണുന്നി​ല്ല. പ്രതിപക്ഷ ​െഎക്യനീക്കം സജീവമായതും അത്​ ലക്ഷ്യത്തിലേക്കെത്തുന്നതുംതന്നെയാണ്​ അതിന്​ കാരണം. യു.പിയിലെയും ബിഹാറിലെയും ​സഖ്യങ്ങളും തമിഴ്​നാട്ടിൽ ഡി.എം.കെ, തൃണമൂൽ, എൻ.സി.പി സഖ്യനീക്കങ്ങളും ചൂണ്ടിക്കാട്ടിയ രാഹുൽ എവിടെയാണ്​ ബി.ജെ.പി ഇനി വിജയിക്കാൻ പോകുന്നതെന്ന്​ ചോദിച്ചു​. രാജസ്​ഥാൻ, ഛത്തിസ്​ഗഢ്​​, മധ്യപ്രദേശ്​, ഗുജറാത്ത്​, ഹരിയാന, പഞ്ചാബ്​ എന്നിവ ഞങ്ങൾ നേടും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിങ്ങൾ കാണാത്ത ബി.ജെ.പിയുടെ വൻ പതനത്തിനാണ്​ അവസരമൊരുങ്ങുന്നത്​^ ​അദ്ദേഹം പറഞ്ഞു. 

വിവിധ ചിന്താധാരയുള്ള രാഷ്​ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും ​െഎക്യം സാധ്യമാണോ എന്ന ചോദ്യത്തിന്​ ഞങ്ങൾ അത്​ മാനേജ്​ ചെയ്യുമെന്നായിരുന്നു അദ്ദേഹത്തി​​​െൻറ മറുപടി. ജനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്​ കോൺ​ഗ്രസിലുള്ളവർക്കറിയാം. ഇൗഗോ വെച്ചുപുലർത്തുന്നവരല്ല ഞങ്ങൾ. ജനങ്ങളെ അടിച്ചമർത്തുകയോ ജനജീവിതത്തെ ദുരന്തത്തിലേക്കെറിയുന്നവരോ അല്ല. അതുകൊണ്ട്​ ഞങ്ങൾക്കത്​ കൈകാര്യം ചെയ്യാൻ കഴിയും. മോദിയിൽനിന്നും ആർ.എസ്​.എസി​ൽനിന്നും ഇന്ത്യയെ രക്ഷിക്കുകയാണ്​ പ്രഥമ ലക്ഷ്യം. എന്നാൽ, മൂന്നാം മുന്നണി സാധ്യത രാഹുൽ തള്ളിക്കളഞ്ഞു. ആർ.എസ്​.എസ്​ രാജ്യത്ത്​ വിദ്വേഷം പ്രചരിപ്പിക്കുകയും ജനങ്ങൾ സത്യം പറയുന്നതി​​​െൻറ പേരിൽ അവരെ കൊന്നൊടുക്കുകയുമാണ്​. ഇതവസാനിപ്പിക്കണം. 

യു.പിയിലെ സഖ്യം തകർക്കാനാവുമെന്ന ബി.ജെ.പിയുടെ ആത്​മവിശ്വാസം വെറുതെയാണ്​. യു.പിയിലെ രാഷ്​ട്രീയം അറിയാതെയാണ്​ ബി.ജെ.പി അത്​ പറയുന്നത്​. എസ്​.പിയും ബി.എസ്​.പിയും കോൺഗ്രസും ഒന്നിച്ചാൽ യു.പിയിൽ ബി.ജെ.പിക്ക്​ രണ്ടേ രണ്ടു​ സീറ്റ്​ മാത്രമേ കിട്ടൂ; അതും ഭാഗ്യമുണ്ടെങ്കിൽ മാത്രം. 2014 ലെ തെരഞ്ഞെടുപ്പിന്​ ശേഷം മോദിയുടെ മുന്നിൽ വലിയ അവസരങ്ങളുണ്ടായിരുന്നെന്നും രാജ്യത്തിനുവേണ്ടി പലതും ചെയ്യാനുണ്ടായിരുന്നു. ജനങ്ങളെ കേൾക്കാതെ ഒറ്റക്ക്​ ഇൗ രാജ്യത്തെ മോദിക്ക്​ ഭരിക്കാനാവില്ല.

 ബസവണ്ണ​യുടെയും അംബേദ്​കറുടെയും പ്രതിമകൾക്കുമുന്നിൽനിന്ന്​ മോദി അവരെ പുകഴ്​ത്തുന്നു. എന്നാൽ, അവർ നിലകൊണ്ടതെന്തിനാണോ അതിനെ തകർക്കുകയും ചെയ്യുന്നു. കർണാടകയുടെ ആശയങ്ങളുടെ പ്രതിനിധിയാണ്​ ബസവണ്ണ. നിങ്ങൾക്ക്​ അദ്ദേഹത്തി​​​െൻറ പ്രതിമക്കുമുന്നിൽ എത്ര വേണമെങ്കിലും നിൽക്കാം. എന്നാൽ, ആ ആശയങ്ങളെ തകർക്കാനാവില്ലെന്നും മോദിയോടായി രാഹുൽ പറഞ്ഞു. 


ജനാശീർവാദ യാത്രക്ക്​ സമാപനം; ജനമനസ്സുകളിലേക്ക്​ ചുവടുവെച്ച്​ രാഹുൽ
നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താൻ അങ്കത്തിനിറങ്ങുന്ന  കോൺഗ്രസി​​​െൻറ തെരഞ്ഞെടുപ്പ്​​ പ്രചാരണ റാലിയായ ജനാശീർവാദ യാത്രക്ക്​ ഉജ്ജ്വല സമാപനം. ഒന്നരമാസം നീണ്ട സംസ്​ഥാന പര്യടനത്തിനിടെ നിരവധി രാഷ്​ട്രീയ വിവാദങ്ങളും വാഗ്വാദങ്ങളും അരങ്ങേറിയെങ്കിലും ഞായറാഴ്​ച ബംഗളൂരുവിൽ സമാപിച്ച റാലി കോൺഗ്രസിന്​ ഏറെ ആത്​മവിശ്വാസമാണ്​ നൽകുന്നത്​. വിവിധ ഘട്ടങ്ങളിലായി ആറുതവണയാണ്​ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി റാലികളിൽ പങ്കുചേർന്നത്​. മുഖ്യ എതിരാളികളായ ബി.ജെ.പിയുടെ തന്ത്രങ്ങളെയും മോദി-അമിത്​ ഷാ കൂട്ടുകെട്ടി​​​െൻറ പ്രചാരണങ്ങളെയും അദ്ദേഹം  പൊളിച്ചടുക്കുന്നതിനും ജനാശീർവാദ യാത്ര വേദിയായി. ഞായറാഴ്​ച ബംഗളൂരു പാലസ്​ മൈതാനത്ത്​ നടന്ന സമാപനറാലിയിലും രാഹുൽ രൂക്ഷമായ ഭാഷയിലാണ്​ ബി.ജെ.പിക്കും മോദിക്കുമെതിരെ പ്രതികരിച്ചത്​. 

രാവിലെ ബി.ബി.എം.പി ശുചീകരണ തൊഴിലാളികളുമായുള്ള സംവാദത്തോടെയായിരുന്നു രാഹുൽഗാന്ധിയുടെ പര്യടനത്തി​​െൻറ തുടക്കം. മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.പി.സി.സി പ്രസിഡൻറ്​്​ ജി. പരമേശ്വര, വർക്കിങ്​ പ്രസിഡൻറ്​ ദിനേശ്​ ഗുണ്ടുറാവു, മന്ത്രിമാരായ കെ.ജെ. ജോർജ്​, എസ്​.ആർ. പാട്ടീൽ, മേയർ ആർ. സമ്പത്ത്​രാജ്​, എ.​െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി തുടങ്ങിയവർ കൂടെയുണ്ടായിരുന്നു. വേദിയിൽനിന്നന്​ കസേരയുമായി ഇറങ്ങി തൊഴിലാളികൾക്കിടയിലിരുന്നായിരുന്നു രാഹുൽ അവരു​െട പ്രശ്​നങ്ങൾ ചോദിച്ചറിഞ്ഞത്​. ഇതോടെ മറ്റു നേതാക്കളും താഴെയിറങ്ങി. 

വരുന്ന അഞ്ചുവർഷക്കാലം നിങ്ങൾ എന്താണ്​ സർക്കാറിൽനിന്ന്​ പ്രതീക്ഷിക്കുന്നതെന്ന രാഹുലി​​​െൻറ ചോദ്യത്തിന്​ തങ്ങളുടെ ജോലി സ്​ഥിരപ്പെടുത്തണമെന്നായിരുന്നു അവരുടെ ഒരേ സ്വരത്തിലുള്ള ആവശ്യം. തങ്ങളുടെ വേതനം 7,500ൽ നിന്ന്​ 18,000 ആക്കി ഉയർത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യയോട്​ നന്ദിപറയാനും അവർ മറന്നില്ല. ചടങ്ങിന്​ ശേഷം അവരോട്​ സന്തോഷം പങ്കിട്ടും ഫോ​േട്ടാക്ക്​ പോസ്​ ചെയ്​തും രാഹുൽ തൊഴിലാളികളുടെ മനം കവരുകയും ചെയ്​തു. 

ഉച്ചക്കുശേഷം ഒൗദ്യോഗിക പരിപാടികൾ വിട്ട്​ നഗര സർക്കീട്ടായിരുന്നു രാഹുലി​ന്​. വിധാൻ സൗധ മെട്രോ സ്​റ്റേഷനിൽനിന്ന്​ എം.ജി റോഡ്​വരെ മെട്രോ ട്രെയിനിലായിരുന്നു യാത്ര. രാഹുലി​​​െൻറയും ​മറ്റു നേതാക്കളുടെയും ടിക്കറ്റുകൾ സിദ്ധരാമയ്യയാണ്​ എടുത്തത്​. തിരക്കുള്ള ട്രെയിനിൽ എല്ലാവരും നിന്നുതന്നെ യാത്ര ചെയ്​തു. ഇടക്ക്​ ചിലരോടൊപ്പം സെൽഫിക്കും പോസ്​ ചെയ്​തു. എം.ജി റോഡിലെ പുസ്​തക വിൽപനശാലയിൽ കയറിയ രാഹുൽ പുസ്​തകങ്ങൾ വാങ്ങാനും മറന്നില്ല. 
​ൈവകീട്ട്​  പാലസ്​ മൈതാനത്തെ റാലിക്കായി ജനമൊഴുകിയപ്പോൾ അക്ഷരാർഥത്തിൽ നഗരം മണിക്കൂറുകളോളം സ്​തംഭിച്ചു. ബംഗളൂരുവിനെയും കർണാടകയെയും വാരിക്കോരി പുകഴ്​ത്തിയും ബസവതത്ത്വങ്ങളെയാണ്​ കോൺഗ്രസ്​ പിന്തുടരുന്നതെന്ന്​ വ്യക്തമാക്കിയും പ്രസംഗം തുടർന്ന രാഹുൽ, അഴിമതിക്ക്​ അവസരമൊരുക്കുന്ന മോദി ഭരണകൂടത്തെയും വിദ്വേഷംപരത്തുന്ന സംഘ്​പരിവാർ രാഷ്​ട്രീയത്തെയും രൂക്ഷമായി വിമർശിച്ചു. 
 

Tags:    
News Summary - United Opposition, Modi Might Even Lose Varanasi Seat in 2019- Rahul Gandhi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.