ചണ്ഡീഗഡ്: അയോധ്യയിൽ രാമക്ഷേത്രം പണിയാൻ ഒാർഡിനൻസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. രാമക്ഷേത്രം പണിയുന്നത് ഹിന്ദു- മുസ്ലിം സമുദായങ്ങൾക്കിടയിലുള്ള െഎക്യത്തെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു- മുസ്ലിം സമൂഹങ്ങളുടെ െഎക്യത്തിന് കോട്ടം തട്ടരുതെന്നാണ് തെൻറ പാർട്ടിയുടെ നിലപാട്. ക്ഷേത്രത്തെ സംബന്ധിച്ച് തീരുമാനം എടുക്കുകയാണെങ്കിൽ പള്ളിയെ കുറിച്ചും തീരുമാനമുണ്ടാകണം. ക്ഷേത്രം നിർമിക്കുന്നതിനായി ഒാർഡിനൻസ് കൊണ്ടുവരാൻ ആവശ്യപ്പെടുന്നത് ശരിയല്ലെന്നാണ് തെൻറ അഭിപ്രായം -അതാവലെ പറഞ്ഞു.
സ്വാമി ചക്രപാണി, ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത്, വിശ്വഹിന്ദു പരിഷത് പ്രതിനിധികൾ എന്നിവർ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് കേന്ദ്ര സർക്കാർ ഒാർഡിനൻസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അയോധ്യ ഭൂമിക്കേസ് വാദം കേൾക്കുന്നത് സുപ്രീം കോടതി 2019 ജനുവരിയിലേക്ക് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.