ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർത്ഥികൾക്കെതിരായ അതിക്രമങ്ങൾക്ക് പദ്ധതിയിട്ട വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങ ളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. എ.ബി.വി.പിയുടെ എട്ട് ഭാരവാഹികൾ, ജെ.എൻ.യു ചീഫ് പ്രൊക്ടർ, ഡൽഹി യൂണിവേഴ് സിറ്റി അഫിലിയേറ്റഡ് കോളേജിലെ അദ്ധ്യാപകൻ, രണ്ട് പി.എച്ച്.ഡിക്കാർ എന്നിവർ ഈ ഗ്രൂപ്പിൽ അംഗങ്ങളായിരുന്നെന്ന് കണ് ടെത്തി.
അക്രമം നടക്കുമ്പോഴും ഈ ഗ്രൂപ്പുകളിൽ ഇവർ സജീവമായിരുന്നു. അക്രമത്തിന് മുമ്പും ശേഷവും സജീവമായിരുന്ന ഗ്രൂപ്പുകളിലൊന്നായ ‘ഫ്രണ്ട്സ് ഓഫ് ആർ.എസ്.എസ്’ ഗ്രൂപ്പിൽ ജെ.എൻ.യു ചീഫ് പ്രൊക്ടർ ധനഞ്ജയ് സിങ് ഉണ്ടായിരുന്നു. ഗ ്രൂപ്പിലെ സംഭാഷണങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് സിങ് ഇപ്പോൾ പറയുന്നത്. “ഞാൻ ഗ്രൂപ്പിൽ ഒരു സജീവ അംഗമല്ല, ഇപ്പ ോൾ ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആയി. സമാധാനം പുന:സ്ഥാപിക്കുക എന്നതാണ് എനിക്ക് ഇപ്പോൾ ഏറ്റവും പ്രധാനം. അവരെല്ലാം എൻെറ വിദ്യാർത്ഥികളാണ്. അത്തരം ഗ്രൂപ്പുകളിൽ ചേർക്കുമ്പോൾ അതിലെ സന്ദേശങ്ങൾ പോലും നോക്കാറില്ല- 2004 ൽ എ.ബി.വി.പിയുടെ പ്രസിഡൻറ് സ്ഥാനാർത്ഥിയായിരുന്ന സിങ് പറഞ്ഞു.
‘ഇടതുപക്ഷത്തിനെതിരായ ഐക്യം’ എന്ന ഗ്രൂപ്പിൻെറ അഡ്‌മിനിസ്‌ട്രേറ്റർമാരിൽ എ.ബി.വി.പിയുടെ ഭാരവാഹികളുമായ എട്ടുപേരെങ്കിലും ഉണ്ടായിരുന്നു. വിജയ് കുമാർ, ജെ.എൻ.യു എ.ബി.വി.പി യൂണിറ്റിലെ വിഭാഗ് സന്യോജക് എന്നിവരും അഡ്മിനിസ്ട്രേറ്റർമാരിൽ ഒരാളായിരുന്നു. “എന്നെ ഒരു അജ്ഞാത നമ്പറാണ് ചേർത്തത്, എന്നിട്ട് ആ ഗ്രൂപ്പിൻെറ അഡ്മിൻ ആക്കി. എൻെറ വാട്ട്‌സ്ആപ്പ് പരിശോധിച്ചപ്പോൾ ഞാൻ ഉടനെ ആ ഗ്രൂപ്പ് വിട്ടു. എനിക്ക് ഇപ്പോൾ അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് ഭീഷണി കോളുകൾ വരുന്നു- വിജയ് കുമാറിൻെറ മറുപടി ഇങ്ങനെയായിരുന്നു.
2019 ലെ യൂനിവേഴ്സിറ്റി തെരഞ്ഞെടുപ്പിനുള്ള എ.ബി.വി.പി പ്രസിഡൻറ് സ്ഥാനാർത്ഥി മനീഷ് ജംഗിദ്, എ.ബി.വി.പിയുടെ ഡൽഹി വനിതാ കോർഡിനേറ്റർ വാലൻറീന ബ്രഹ്മാ, ജോയിൻറ് സെക്രട്ടറി സ്ഥാനാർത്ഥി, ഡൽഹി സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് അഡ്മിനിസ്ട്രേറ്റർമാർ.
വൈകുന്നേരം 5.30 ഓടെയാണ് ഗ്രൂപ്പിൽ ചേർന്നതെന്ന് മനസിലായതായി ബ്രഹ്മാ പറഞ്ഞു. “തുടക്കത്തിൽ ഞാൻ സന്ദേശങ്ങൾ പരിശോധിച്ചില്ല. എ.ബി.വി.പിയിൽ നിന്നുള്ള ആളുകളെ അഡ്മിൻമാരായി ഞാൻ കണ്ടു, അതിനാൽ ഇത് ഞങ്ങളുടെ ഗ്രൂപ്പാണെന്ന് കരുതി. കുറച്ച് മണിക്കൂറുകൾക്ക് ശേഷം സന്ദേശങ്ങൾ കണ്ടപ്പോൾ ഗ്രൂപ്പിനെ ഇടതുപക്ഷക്കാർ ഹൈജാക്ക് ചെയ്തിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. പിന്നെ ഞാൻ ആളുകളെ നീക്കം ചെയ്യാൻ തുടങ്ങി. അപ്പോൾ ആരോ എന്നെ അഡ്മിനിൽ നിന്നും നീക്കം ചെയ്തു. അപ്പോൾ ഗ്രൂപ്പിൽ നിന്ന് പുറത്തുകടന്നു-അവർ പറഞ്ഞു.
അതേസമയം, ‘ലെഫ്റ്റ് ടെറർ ഡൗൺ ഡൗൺ ’എന്ന മറ്റൊരു ഗ്രൂപ്പിലും ഒരേ സമയം സമാനമായ പ്രവർത്തനങ്ങൾ കണ്ടു. ഗ്രൂപ്പിൻെറ പേര് സംഘി ഗുണ്ടാസ് മുർദാബാദ്, എ.ബി.വി.പി ചീ ചീ എന്നിങ്ങനെ മൂന്ന് തവണയെങ്കിലും മാറ്റി. കേരളത്തിൽ നിന്നുള്ള കബീർ ചുങ്കത്തറ എന്ന യുവാവാണ് ലിങ്ക് വഴി ചേർന്ന് ഗ്രൂപ്പിൻെറ പേര് ‘സംഘി ഗുണ്ടാസ് മുർദാബാദ്’ എന്ന് മാറ്റിയതെന്നും ഇവർ ആരോപിച്ചു.
എൻെറ ഫോൺ തകർന്നിരുന്നു. എന്നെ ആ ഗ്രൂപ്പിലേക്ക് ചേർത്തു. എ.ബി.വി.പിക്ക് അത്തരമൊരു ഗ്രൂപ്പില്ല. ആ ഗ്രൂപ്പിനെ കമ്മ്യൂണിസ്റ്റുകൾ ഉണ്ടാക്കിയതാണ്. അവർ ഞങ്ങളെ അതിൻെറ അഡ്‌മിൻ ആക്കി. ഇതുവരെ ആ ഗ്രൂപ്പിലെ സന്ദേശങ്ങളൊന്നും ഞാൻ കണ്ടിട്ടില്ല. ആ ഗ്രൂപ്പിൽ AISA, SFI, NSUI അംഗങ്ങളുണ്ടായിരുന്നു, ഞങ്ങളെ ഒരു ലിങ്ക് വഴിയാണ് ചേർത്തത്- എ.ബി.വി.പി ജെ.എൻ.യു യൂണിറ്റ് സെക്രട്ടറി ജംഗിദ് വ്യക്തമാക്കി.
സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ നിന്ന് പി.എച്ച്.ഡി നേടിയെന്ന് അവകാശപ്പെടുന്ന സൗരഭ് കുമാർ ഈ ഗ്രൂപ്പിൽ ഒന്നിലധികം സന്ദേശങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. “ഇത് ഇപ്പോൾ അല്ലെങ്കിൽ ഒരിക്കലും നടക്കാത്ത പോരാട്ടമാണ്. നമ്മൾ ഇപ്പോൾ അവരെ തോൽപ്പിച്ചില്ലെങ്കിൽ പിന്നെ എപ്പോൾ?"- ഇതായിരുന്നു ഇയാൾ പറഞ്ഞത്. എന്നാൽ താൻ എ.ബി.വി.പി അംഗമാണെന്ന് സമ്മതിച്ച അദ്ദേഹം ഒരു സന്ദേശവും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോ തൻെറ പേര് ദുരുപയോഗം ചെയ്തുവെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.