ഉന്നാവ് അപകടം അടിയന്തരമായി ചർച്ച ചെയ്യണം; പാർലമെന്‍റിൽ പ്രതിപക്ഷ ബഹളം

ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗ കേസിലെ പെൺകുട്ടി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ പാർലമെന്‍റിൽ ഇന്നും പ്രതിപക്ഷ ബഹളം. ലോക്സഭയിൽ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

ചർച്ച കൂടാതെ ബില്ലുകൾ അവതരിപ്പിച്ച് പാസാക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചു. കോൺഗ്രസ് എം.പി ശശി തരൂർ, ഡി.എം.കെ എം.പി കനിമൊഴി അടക്കമുള്ള അംഗങ്ങൾ സ്പീക്കറെ പ്രതിഷേധം അറിയിച്ചു.

അതേസമയം, രാജ്യസഭാ എം.പിമാർക്ക് കോൺഗ്രസ് വിപ്പ് നൽകി. അടുത്ത ഏഴ് ദിവസും സഭയിൽ ഹാജരാകണമെന്നാണ് വിപ്പിൽ നിർദേശിച്ചിട്ടുള്ളത്.

Tags:    
News Summary - Unnao Accident Case: Opposition Protest in Loksabha -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.