ന്യൂഡൽഹി: ഉന്നാവ് ൈലംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടി രണ്ടുമാസത്തിന് ശേഷം ആ ശുപത്രിവിട്ടു. വാഹനാപകടം സൃഷ്ടിച്ച് അപായപ്പെടുത്താനുള്ള ശ്രമത്തിനിടെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട പെൺകുട്ടി ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെ തുടർന്ന് ബുധനാഴ്ച രാവിലെയാണ് ആശുപത്രിവിട്ടത്.
ജൂലൈ 28ന് പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിൽ റായ്ബറേലിയിൽ വെച്ച് ലോറിയിടിച്ചതിനെ തുടർന്ന് ഗുരുതര പരിക്കുകളോടെ ലഖ്നോ എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ സുരക്ഷ കണക്കിലെടുത്ത് സുപ്രീംകോടതി ഇടപെടുകയും ഡൽഹി എയിംസിൽ എത്തിക്കാൻ ഉത്തരവിടുകയും ചെയ്തു.
അതിനിടെ, പരാതിക്കാരിയെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ് അന്വേഷിക്കാന്‍ സി.ബി.ഐക്ക് രണ്ടാഴ്ച കൂടി സുപ്രീംകോടതി അനുവദിച്ചു. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ‘എയിംസി’ൽ ചികിത്സയിൽ കഴിയുന്ന അഭിഭാഷകന് ഇതുവരെ ബോധം തെളിയാത്തതിനാൽ മൊഴിയെടുക്കാനായിട്ടില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. തുടർന്ന് ഒക്ടോബറിൽ കേസിെൻറ വാദംകേൾക്കുമെന്ന് കോടതി അറിയിച്ചു. പെൺകുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുന്ന വിവരം എയിംസ് അധികൃതര്‍ ഡല്‍ഹി കോടതിയെ ചൊവ്വാഴ്ച അറിയിച്ചിരുന്നു.
ഇതേത്തുടർന്ന്, പെൺകുട്ടിക്കും കുടുംബത്തിനും ഡൽഹിയിൽ താമസസൗകര്യം ഒരുക്കണമെന്നും അതുവരെ എയിംസിലെ ട്രോമ കെയറിൽ താമസിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ലൈംഗികാതിക്രമ കേസിൽ പ്രതിയായ മുൻ ബി.ജെ.പി എം.എൽ.എ കുല്‍ദീപ് സിങ് സെങ്കാർ കേസ് അട്ടിമറിക്കുന്നതിനായി സൃഷ്ടിച്ച അപകടമാണെന്ന് ആരോപണം ഉയർന്നതോടെ സുപ്രീംകോടതി അന്വേഷണം സി.ബി.െഎക്ക് വിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.