Representational Image

യു.പിയിൽ പച്ചക്കറി വിൽപ്പനക്കാരനായ 17കാരനെ പൊലീസ് മർദ്ദിച്ച് കൊലപ്പെടുത്തി

ലക്നോ: യു.പിയിൽ പച്ചക്കറി വിൽപ്പനക്കാരനായ 17കാരനെ പൊലീസ് മർദ്ദിച്ച് കൊലപ്പെടുത്തി. ഫൈസൽ ഖാൻ എന്നയാളെയാണ് കൊലപ്പെടുത്തിയത്. യു.പിയിലെ ഭാട്ട്പുരി മേഖലയിൽ വെള്ളിയാഴ്ചയാണ് സംഭവം.

ഫൈസൽ ഖാൻ ചന്തയിൽ പച്ചക്കറി വിറ്റുകൊണ്ടിരിക്കെ ചൗധരി എന്ന പോലീസുകാരൻ അടുത്തെത്തി അകാരണമായി മർദ്ദിക്കുകയായിരുന്നു. മോശം പെരുമാറ്റത്തിന് കുപ്രസിദ്ധനാണ് ഈ പോലീസുകാരൻ. ക്രൂരമായ മർദ്ദനമേറ്റ് ഫൈസൽ ഖാൻ നിലത്തുവീണെന്ന് ബന്ധുക്കൾ പറയുന്നു. സ്ഥലത്തുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചെങ്കിലും പോലീസുകാരൻ ഇവർക്കെതിരെയും ക്ഷുഭിതനായി. പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി മർദ്ദനം തുടർന്നു. ഇതോടെ യുവാവിന്റെ ആരോഗ്യനില വഷളായി.

തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഫൈസൽ ഖാൻ മരിച്ചിരുന്നു. തുടർന്ന് പ്രകോപിതരായ നാട്ടുകാർ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു. സംഭവത്തിൽ കോൺസ്റ്റബിൾ ചൗധരിയെ സസ്പെൻഡ് ചെയ്യുകയും ഒരു ഹോം ഗാർഡിനെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട പൊലീസുകാർക്കെതിരെ കേസെടുത്തു അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - UP: 17-year-old boy dies after 'thrashed' by police for violating corona curfew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.