യു.പി തെരഞ്ഞെടുപ്പ്: യോഗി അയോധ്യയിൽ ജനവിധി തേടും, ബി.ജെ.പി ആദ്യ സ്ഥാനാർഥി പട്ടിക ജനുവരി 17ന്

ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കെ ബി.ജെ.പിയുടെ ആദ്യ സ്ഥാനാർഥി പട്ടിക ജനുവരി 17ന് പുറത്തിറങ്ങും. ഇന്ന് ചേർന്ന ബി.ജെ.പി സെൻട്രൽ ഇലക്ഷൻ കമ്മിറ്റി സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയെന്നാണ് റിപ്പോർട്ട്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപ മുഖ്യമന്ത്രിമാരായ ദിനേശ് ശർമയും കേശവ് പ്രസാദ് മൗര്യയും ആണ് മത്സരരംഗത്തെ പ്രമുഖർ. യോഗി ആദിത്യനാഥ് അയോധ്യയിലും പാർട്ടിയുടെ ബ്രാഹ്മണ മുഖമായ ദിനേശ് ശർമ ലോക്നൗവിലും കേശവ് പ്രസാദ് മൗര്യ സിറത്തിലോ ഫഫാമുവിലോ ജനവിധി തേടും.

പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്ഥാനാർഥികളായി 172 പേരുകൾ പരിഗണിച്ചതായി കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കി. ജനുവരി 19ന് ചേരുന്ന ഇലക്ഷൻ കമ്മിറ്റി യോഗത്തിൽ 231 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

403 അംഗ യു.പി നിയമസഭയിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് 3, 7 തീയതികളിലാണ് പോളിങ്. ഫലപ്രഖ്യാപനം മാർച്ച് 10ന്.

Tags:    
News Summary - UP Assembly polls: BJP likely to release first list of candidates by Jan 17 or 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.