ബി.ജെ.പിയെ ഞെട്ടിച്ച് യു.പിയിൽ വീണ്ടും രാജി; മന്ത്രി ദാരാ സിങ് ചൗഹാൻ രാജിവെച്ചു

നാല് എം.എൽ.എമാരും ഒരു മന്ത്രിയും കഴിഞ്ഞ ദിവസം രാജിവെച്ചതിന് പിന്നാലെ ഉത്തർപ്രദേശ് യോഗി ആദിത്യനാഥ് സർക്കാറിൽനിന്ന് ഒരു മന്ത്രി കൂടി രാജിവെച്ചു. ഇതോടെ യു.പിയിൽ ബി.ജെ.പി വിട്ട എം.എൽ.മാരുടെ എണ്ണം ആറായി. പിന്നാക്കക്കാരോട് നീതി പുലർത്താത്തതിൽ പ്രതിഷേധിച്ചാണ് ത​ന്‍റെ രാജിയെന്ന് ദാരാസിങ് പറഞ്ഞു.

യോഗി ആദിത്യനാഥ് സർക്കാരിൽ വനം പരിസ്ഥിതി മന്ത്രിയായിരുന്നു ദാരാ സിങ് ചൗഹാൻ. പിന്നാക്ക വിഭാഗങ്ങളെയും ദലിതരെയും സർക്കാർ അവഗണിച്ചെന്ന് ആരോപിച്ച് ഇന്നാണ് അദ്ദേഹം സ്ഥാനം രാജിവെച്ചത്.

കഴിഞ്ഞ ദിവസം മന്ത്രി സ്വാമി പ്രസാദ് മൗര്യ പാർട്ടി വിട്ടിരുന്നു. ബി.ജെ.പിയിൽ നിന്നും പുറത്ത് വന്ന് അഖിലേഷ് യാദവി​ന്‍റെ എസ്.പിയിലാണ് സ്വാമി പ്രസാദ് മൗര്യ ചേർന്നത്. മൗര്യക്കൊപ്പം എം.എൽ.എമാരായ റോഷൻ ലാൽ വർമ്മയും ബ്രിജേഷ് പ്രജാപതിയും ഭഗവതി പ്രസാദും പാർട്ടി വിട്ടിരുന്നു. 

Tags:    
News Summary - UP minister Dara Singh Chauhan resigns, second minister to quit post in 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.