യു.പിയിലെ മാധ്യമപ്രവർത്തക​െൻറ കൊലപാതകം; ഭൂമി തർക്കത്തെ തുടർന്നെന്ന്​ പൊലീസ്​

ന്യൂഡൽഹി: ഭൂമിതർക്കമാണ്​ മാധ്യമപ്രവർത്തക​െൻറ കൊലപാതകത്തിന്​ പിന്നിലെന്ന്​ ഉത്തർപ്രദേശ്​ പൊലീസ്​. പിടിയിലായ പ്രതികളിലൊരാളും മാധ്യമപ്രവർത്തകനും തമ്മിൽ വർഷങ്ങളായി ഭൂമി തർക്കം നിലനിന്നിരുന്നതായും മാധ്യമപ്രവർത്തനവുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളല്ല കൊലക്ക്​ കാരണമെന്നും പൊലീസ്​ പറഞ്ഞു.

തിങ്കളാഴ്​ച രാത്രി ബല്ല്യ ജില്ലയിലെ ഫെഫ്​ന പൊലീസ്​ സ്​റ്റേഷൻ പരിധിയിലാണ്​ സംഭവം. ​സചാര സമയ്​ എന്ന ഹിന്ദി വാർത്ത ചാനലിലെ മാധ്യമ പ്രവർത്തകനായ രത്തൻ സിങ്ങാണ്​ കൊല്ലപ്പെട്ടത്​​. അക്രമി സംഘം രത്തൻ സിങ്ങിനെ ആദ്യം മർദിക്കുകയായിരുന്നു. രക്ഷപ്പെടാനായി ഗ്രാമത്തലവ​െൻറ വീട്ടിലേക്ക്​ ഒാടിക്കയറിയെങ്കിലും അക്രമികൾ ഇദ്ദേഹത്തിന്​ നേരെ വെടിയുതിർത്തു.

അതേസമയം​ ഭൂതർക്കത്തെ തുടർന്നാണ്​ കൊലപാതകമെന്ന പൊലീസ്​ വാദം രത്തൻ സിങ്ങി​െൻറ പിതാവ്​ വിനോദ്​ സിങ്​ നിഷേധിച്ചു. പൊലീസുകാർ നുണ പറയുകയാണെന്നും സംഭവത്തിൽ ലോക്കൽ പൊലിസി​െൻറ പങ്ക്​ അ​േന്വഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഉൾപ്പെ​ട്ട പത്തുപ്രതികളിൽ ആറുപേരെയും പിടികൂടിയതായി പൊലീസ്​ പറഞ്ഞു. ​2019 ൽ രത്തൻ സിങ്ങും പ്രതികളുമായുണ്ടായ തർക്കത്തെ തുടർന്ന്​ സമീപ പൊലീസ്​ സ്​റ്റേഷനിൽ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തിരുന്നു. പിടിയിലായ അഞ്ചുപേർ അന്നത്തെ കേസിൽ ഉൾപ്പെട്ടിരുന്നു.

കൊല്ലപ്പെട്ട മാധ്യമപ്രവർത്തക​െൻറ കുടുംബത്തിന്​ പത്തുലക്ഷം രൂപ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ധനസഹായം പ്രഖ്യാപിച്ചു. അതേസമയം സംസ്​ഥാനത്ത്​ 'ജംഗിൾ രാജ്​' ആണ്​ നടക്കുന്നതെന്ന്​​ പ്രതിപക്ഷപാർട്ടികൾ പറഞ്ഞു.  

Tags:    
News Summary - UP Police Says Land dispute behind murder of journalist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.