പ്രതികൾ കീഴടങ്ങാൻ വീടിനുനേരെ ബുൾഡോസറുമായി യു.പി പൊലീസ്

ന്യൂഡൽഹി: കേസുകളിലെ പ്രതികൾ കീഴടങ്ങുന്നതിന് ബുൾഡോസർ വീടിന് നേരെ തിരിച്ചുവെച്ച് ഭീഷണിപ്പെടുത്തുന്ന രീതി ഉത്തർപ്രദേശ് പൊലീസ് പുനരാരംഭിച്ചു.

യോഗി ആദിത്യനാഥിന് ബുൾഡോസർ ബാബയെന്ന പേര് നൽകിയ നടപടി രണ്ട് ബലാത്സംഗ കേസുകളിലെ പ്രതികൾക്കായി പൊലീസ് ആവർത്തിച്ചു. സഹാറൻപുർ ജില്ലയിൽ ആമിർ, ആസിഫ് എന്നീ ബലാത്സംഗ കേസിലെ പ്രതികൾ 48 മണിക്കൂറിനകം കീഴടങ്ങിയില്ലെങ്കിൽ വീട് തകർക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് ബുൾഡോസറുമായി വന്നു. വീടിന്‍റെ മൂന്ന് കോണിപ്പടികൾ ബുൾഡോസർ വെച്ച് തകർക്കുകയും ചെയ്തു. ഗ്രാമമുഖ്യന്‍റെ ബന്ധുക്കളായതുകൊണ്ടാണ് തങ്ങൾ മുന്നറിയിപ്പിന് ബുൾഡോസറുമായി വന്നതെന്നും മൂന്ന് കോണിപ്പടികൾ പൊളിച്ചതിന് വലിയ പ്രതികരണമാണ് ഉണ്ടായതെന്നും എസ്.എച്ച്.ഒ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്നാണ് പ്രതികളുടെ പിതാവ് പറയുന്നത്. പ്രതികൾ ഇരുവരും അറസ്റ്റിലായി. പ്രതാപ് ഗഢ് ജില്ലയിൽ മറ്റൊരു ബലാത്സംഗ കേസിലെ പ്രതിയായ ശുഭം മോദൻവാളിനെ കിട്ടാനും പൊലീസ് വീടിനു നേരെ ബുൾഡോസറുമായി വന്നു.

Tags:    
News Summary - UP: Police threaten to raze two rape accused's houses with bulldozer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.