യു.പിയിൽ ഒരു എം.എൽ.എ കൂടി ബി.ജെ.പി വിട്ടു; ഇതോടെ പാർട്ടി വിട്ട പ്രമുഖരുടെ എണ്ണം ഏഴായി

മൂന്ന് ദിവസത്തിനിടെ ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ട് ഉത്തർ പ്രദേശിൽ നടക്കുന്ന രാജിവെക്കൽ പരമ്പരക്ക് ശമനമില്ല. ഏറ്റവും ഒടുവിൽ ഒരു എം.എൽ.എ കൂടി ഇന്ന് രാജിവെച്ചു. മുകേഷ് വർമ എം.എൽ.എയാണ് രാജിവെച്ചത്. ഇതോടെ യോഗി ആദിത്യനാഥിനെതിരെ ആരോപണം ഉന്നയിച്ച് പടിയിറങ്ങിയവരുടെ എണ്ണം ഏഴായി. രണ്ട് പ്രമുഖ മന്ത്രിമാരും കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു.

ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ വർദ്ധിച്ചുവരുന്ന ആശങ്കകൾ വർധിപ്പിച്ച്, എം.എൽ.എ മുകേഷ് വർമ ഇപ്പോൾ രാജിവെച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജിവെക്കുന്ന ഏഴാമത്തെ എംഎൽഎയാണ് അദ്ദേഹം. ഫിറോസാബാദിലെ ഷിക്കോഹാബാദ് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് അദ്ദേഹം.

യു.പി ബി.ജെ.പിയിൽ നിന്ന് രാജിവച്ച മറ്റ് എം.എൽ.എമാർ:

പ്രമുഖ പിന്നാക്ക വിഭാഗ നേതാവ് കൂടിയായ സ്വാമി പ്രസാദ് മൗര്യ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജിവെച്ചിരുന്നു.

മറ്റൊരു ബി.ജെ.പി എം.എൽ.എയായ അവതാർ സിംഗ് ഭദാന ബുധനാഴ്ച പാർട്ടി വിട്ട് എസ്.പി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളിൽ ചേരുന്നു.

മറ്റ് മൂന്ന് ബി.ജെ.പി എം.എൽ.എമാർ പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ചു. അവർ മൗര്യയെ പിന്തുണക്കുന്നതിൻറെ ഭാഗമായാണ് രാജിവെച്ചത്.

ചൊവ്വാഴ്ച ബി.ജെ.പി എം.എൽ.എമാരായ തിൻഡ്വാരിയുടെ ബ്രജേഷ് പ്രജാപതി, റോഷൻ ലാൽ വർമ്മ, ഭഗവതി സാഗർ എന്നിവർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഉത്തർപ്രദേശിലെ രണ്ട് എം.എൽ.എമാരായ കോൺഗ്രസിൽ നിന്നുള്ള നരേഷ് സൈനിയും എസ്.പിയിൽ നിന്നുള്ള ഹരി ഓം യാദവും ബുധനാഴ്ച ബി.ജെ.പിയിൽ ചേർന്നു. 

Tags:    
News Summary - UP polls: Mukesh Verma becomes 7th BJP MLA to quit party in 3 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.