ലഖ്നോ: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി മത കേന്ദ്രങ്ങളിൽ അഞ്ചിലധികം ആളുകൾ ഒത്തുകൂടുന്നതിന് നിയന്ത്രണമേർപ്പെടുത്തി യു.പി സർക്കാർ. നവരാത്രി, റമദാൻ ആഘോഷങ്ങൾ വരാനിരിക്കെയാണ് സർക്കാർ തീരുമാനം.
സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അധ്യക്ഷതയിൽ ലഖ്നോവിലെ ലോക്ഭവനിൽ ശനിയാഴ്ച രാത്രി വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
4000 ഐ.സി.യു കിടക്കകൾ ഒരുക്കാനുള്ള ക്രമീകരണങ്ങൾ നടത്തണമെന്നും അദ്ദേഹം നിർദേശം നൽകി. ഇതിൽ 2000 കിടക്കകൾ 24 മണിക്കൂറിനുള്ളിലും 2000 കിടക്കകൾ ഒരാഴ്ചക്കുള്ളിലും ഒരുക്കാനാണ് നിർദേശം. കൂടാതെ കൂടുതൽ ആംബുലൻസുകൾ തയാറാക്കി വെക്കാൻ ജില്ലാ ഭരണകൂടങ്ങളോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച 24 മണിക്കൂറിനുള്ളിൽ 12,787 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 48 പേർ മരിക്കുകയും ചെയ്തു. ഇതോടെ ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ചവരുെട എണ്ണം 6,76,739 ആയി. 9,085 പേരാണ് ഇതുവരെ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.