ബദോഹി: സ്മാർട്ട് ഫോൺ വാങ്ങുന്നവർക്ക് രണ്ട് ബിയർ കാനുകൾ സൗജന്യമായി വാഗ്ദാനം ചെയ്ത കടക്കാരൻ അറസ്റ്റിൽ. കടക്കുമുന്നിൽ ആളുകൾ കൂട്ടംകൂടി നിന്ന് പൊതുസമാധനത്തിന് വിഘ്നം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. കട പൊലീസ് അടപ്പിക്കുകയും ചെയ്തു.
യു.പി ബദോഹിയിലാണ് സംഭവം. രാജേഷ് മൗര്യ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ബദോഹിയിലെ ചൗരി റോഡിലാണ് ഇദ്ദേഹം മൊബൈൽ ഷോപ്പ് നടത്തുന്നത്. മാർച്ച് മൂന്നിനും ഏഴിനും ഇടയിൽ തന്റെ കടയിൽ നിന്ന് സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് രണ്ട് കാൻ ബിയർ സൗജന്യമായി നൽകുമെന്ന് രാജേഷ് പരസ്യം ചെയ്തിരുന്നു. പോസ്റ്ററുകളും പാംലെറ്റുകളും കൂടാതെ അനൗൺസ്മെന്റ് വഴിയും ഇക്കാര്യം പരസ്യം ചെയ്തു.
ഈ വിവരം അറിഞ്ഞതോടെ നാട്ടുകാർ ഷോപ്പിലേക്ക് ഒഴുകിയെത്തി. ആളുകളുടെ പ്രവാഹം ജനജീവിതത്തെ ബുദ്ധിമുട്ടിച്ചതോടെ, പൊലീസ് കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഷോപ്പിൽ പൊലീസ് എത്തി കൂട്ടം കൂടി നിന്ന ജനങ്ങളെ ഒഴിപ്പിക്കുകയും പൊതുജനത്തിന് ശല്യമുണ്ടാക്കിയതിന് രാജേഷ് മൗര്യയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.