ബറെയ്‍ലി: സ്കൂൾ ഫീസടച്ചില്ലെന്ന് ആരോപിച്ച് 14 കാരിയെ സ്കൂൾ അധികൃതർ പരീക്ഷക്കിരുത്താത്തതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തു. യു.പിയിലെ ബറെയ്‍ലിയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് രാഹുൽ ഭാട്ടി പറഞ്ഞു.
പ്രദേശത്തെ സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് കുട്ടി. ചില സാമ്പത്തിക പ്രതിസന്ധി മൂലം കുട്ടിയുടെ സ്കൂൾ ഫീസ് അടക്കാൻ സാധിച്ചിരുന്നില്ലെന്ന് പിതാവ് അശോക് കുമാർ പറഞ്ഞു. ഫീസടക്കാൻ കുറച്ചു കൂടി സമയം അനുവദിക്കണമെന്ന് താൻ സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ അനുവദിച്ചില്ലെന്ന് പിതാവ് ആരോപിച്ചു.
ഫീസടക്കാത്തതിനാൽ കുട്ടിയെ പരീക്ഷ എഴുതാനും അനുവദിച്ചില്ല. പരീക്ഷക്കിരുത്താത്തത് കുട്ടിയെ മാനസികമായി വിഷമിപ്പിച്ചെന്നും വീട്ടിലെത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.