അഅ്​സംഖാൻെറ സ്​ത്രീവിരുദ്ധ പരാമർശത്തിൽ ലോക്​സഭയിൽ ബഹളം

ന്യൂഡൽഹി: ബി.ജെ.പി എം.പിയും ഡെപ്യൂട്ടി സ്​പീക്കറുമായ രമാദേവിക്കെതിരായ എസ്​.പി എം.പി അഅ്​സംഖാൻെറ പരാമർശത്തിൽ ല ോക്​സഭയിൽ ബഹളം. മുത്തലാഖ്​ ബിൽ ചർച്ചക്കിടെയായിരുന്നു അഅ്​സംഖാൻ വിവാദ പരാമർശം നടത്തിയത്​. നിങ്ങളുടെ കണ്ണുകളിലേക്ക്​ നോക്കു​േമ്പാഴാണ് എനിക്ക്​ സംസാരിക്കാൻ തോന്നുന്നതെന്നായിരുന്നു അഅ്​സംഖാൻെറ പരാമർശം.

അഅ്​സംഖാൻെറ പരാമർശം വന്നതോടെ സ്​ത്രീ​കളോട്​ സംസാരിക്കേണ്ട രീതി ഇതല്ലെന്ന്​ രമാദേവി തിരിച്ചടിച്ചു. രമാദേവിയെ താൻ സഹോദരിയെ പോലെയാണ്​ കാണുന്നതെന്നായിരുന്നു അഅ്​സംഖാൻെറ മറുപടി. എന്നാൽ, മറുപടിയിൽ തൃപ്​തരാകാതിരുന്ന ബി.ജെ.പി അംഗങ്ങൾ സഭയിൽ ബഹളം വെച്ചു. എസ്​.പി എം.പി മാപ്പ്​ പറയണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം.

സ്​പീക്കർ ഓം ബിർള വിഷയത്തിൽ ഇടപ്പെടുകയും അഅ്​സംഖാനോട്​ മാപ്പ്​ പറയാൻ ആവശ്യപ്പെടുകയും ചെയ്​തു. എന്നാൽ, പാർലമ​െൻറിൽ മോശം ഭാഷ ഉപയോഗിക്കുന്നത്​ ബി.ജെ.പിയാണെന്നായിരുന്നു​ സ്​പീക്കറ​ുടെ ആവശ്യത്തിന്​ എസ്​.പി നേതാവ്​ അഖിലേഷ്​ യാദവിൻെറ​ മറുപടി. താൻ മോശം ഭാഷ പ്രയോഗിച്ചിട്ടില്ലെന്നും അഅ്​സംഖാൻ പറഞ്ഞു. തുടർന്ന്​ മാപ്പ്​ പറയാതെ തന്നെ അഅ്​സംഖാനും അഖിലേഷ്​ യാദവും ലോക്​സഭയിൽ നിന്ന്​ ഇറങ്ങി പോയി.

Tags:    
News Summary - Uproar in Lok Sabha over Azam Khan's sexist comment-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.