കരിംനഗർ (തെലങ്കാന): ഭൂമി രജിസ്റ്റർ ചെയ്ത് നൽകാത്തതിനാൽ തെലങ്കാനയിൽ കർഷകൻ കലക്ടറേറ്റിൽ വിഷം കഴിച്ച് ജീവനൊടുക്കി. കരിംനഗർ ജില്ലയിൽ രേച്ചപ്പള്ളി ഗ്രാമത്തിലെ ഗംഗയ്യ (36) ആണ് മരിച്ചത്. 15 വർഷം മുമ്പ് ഒരേക്കറിലേറെ ഭൂമി ഇദ്ദേഹം എഗ്രിമെൻറ് എഴുതി വാങ്ങിയിരുന്നു. ഇതിനുശേഷം ഗംഗയ്യ ഇവിടെ കൃഷിചെയ്തു. എന്നാൽ, ഭൂമി രജിസ്റ്റർചെയ്ത് നൽകാൻ പഴയ ഉടമയോട് ആവശ്യപ്പെെട്ടങ്കിലും അദ്ദേഹം വഴങ്ങിയില്ല.
ഇതേ തുടർന്ന് വിഷമത്തിലായിരുന്ന ഗംഗയ്യ ജഗ്തിയാൽ ടൗണിലെ കലക്ടറേറ്റിൽ എത്തി ജീവനൊടുക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ല കലക്ടർ ഡോ. എ. ശരത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.