ന്യൂഡൽഹി: ഉർദു മുസ്ലിംകളുടെ മാത്രം ഭാഷയല്ലെന്ന് മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി. ഉർദു രാജ്യത്ത് പ്രചാരമുള്ള ഭാഷയാണ്. ഇന്ന് ലോകത്തെമ്പാടും ഉർദുവിൽ സംസാരിക്കുന്നവരുണ്ട്. അത് മുസ്ലിംകളുടെ ഭാഷയെന്ന രീതിയിൽ രാഷ്ട്രീയ വൽക്കരിക്കുന്നത് ഖേദകരമാണെന്നും അൻസാരി പറഞ്ഞു.
പശ്ചിമബംഗാളിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉർദു സംസാരിക്കുന്നവരെ കാണാം. കാനഡ, യു.എസ്, ആസ്ട്രേലിയ എന്നിവടങ്ങളിലും മറ്റുപല രാജ്യങ്ങളിലും ഉർദു പ്രാചരത്തിലുണ്ട്. ഒരു ഭാഷ ജീവിതവരുമാനത്തിെൻറ ഭാഗമല്ലെന്ന് കരുതി അത് പഠിക്കരുതെന്ന് പറയാൻ അധികാരമില്ലെന്നും ഹാമിദ് അൻസാരി പറഞ്ഞു.
പ്രമുഖ ഒാൺലൈൻ ന്യൂസ് പോർട്ടലിെൻറ ഉർദു പതിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.