ബോളിവുഡ് നടിമാരായ കങ്കണ റണാവത്തും ഉൗർമിള മേണ്ഡാദ്കറും തമ്മിലുള്ള വാക് പോര് പുതിയ തലത്തിലേക്ക്. കങ്കണയെ വെല്ലുവിളിച്ച് ഉൗർമിള പുതിയ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു. ഊർമിളയുടെ സ്വത്ത് സംബന്ധിച്ച് കങ്കണ ഉന്നയിച്ചആരോപണങ്ങൾക്ക് മറുപടിയായാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'നമസ്കാരം കങ്കണജി. എന്നെക്കുറിച്ച് നിങ്ങൾ പങ്കുവച്ച ആശങ്കകൾ ഞാൻ കേട്ടു. ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത്, നിങ്ങളൊരു സ്ഥലവും സമയവും തിരഞ്ഞെടുക്കണമെന്നാണ്. എന്‍റെ സ്വത്തുക്കളുടെ എല്ലാ രേഖകളും ഞാൻ അവിടെ കൊണ്ടുവരും. 25-30 വർഷക്കാലം സിനിമയിൽ കഠിനാധ്വാനം ചെയ്ത ശേഷം ഞാൻ 2011 ൽ അന്ധേരിയിൽ ഒരു വീട് വാങ്ങിയിരുന്നു. വരുേമ്പാൾ ഞാൻ ആ ഫ്ലാറ്റിന്‍റെ രേഖകൾ കൊണ്ടുവരും. 2019 മാർച്ച് ആദ്യ വാരത്തിൽ ഞാൻ ആ വീട് വിറ്റു. ആ പേപ്പറുകളും ഞാൻ കൊണ്ടുവരും. എനിക്ക് ലഭിച്ച പണത്തിൽ നിന്ന് ഇപ്പോൾ ഞാൻ വാങ്ങിയ പുതിയ വീടിന്‍റെ രേഖകളും കൊണ്ടുവരാം. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് വളരെ മുമ്പുതന്നെ ഞാൻ ഈ ഫ്ലാറ്റ് വാങ്ങിയെന്ന് അപ്പോൾ നിങ്ങൾക്ക് ബോധ്യപ്പെടും'-ഊർമിള പറയുന്നു. അടുത്തിടെ ശിവസേനയിൽ ചേർന്ന ഉൗർമിള സ്വത്ത് സമ്പാദിച്ചത് അവിടെ നിന്ന് ലഭിച്ച പണം കൊണ്ടാണെന്ന് കങ്കണ നേരത്തേ ആരോപിച്ചിരുന്നു. ഇതിനാണ് ഊർമിള മറുപടി പറഞ്ഞിരിക്കുന്നത്.
गणपति बाप्पा मोरया 🙏🏼@KanganaTeam pic.twitter.com/m8mRgbsg6o
— Urmila Matondkar (@UrmilaMatondkar) January 3, 2021
'പകരമായി എനിക്ക് വേണ്ടത് ഇതാണ്. നിങ്ങൾക്ക് സർക്കാർ വൈ പ്ലസ് സുരക്ഷ നൽകിയിരിക്കുകയാണല്ലോ. എന്നെപ്പോലുള്ള ലക്ഷക്കണക്കിന് നികുതിദായകർ നൽകിയ പണം ഉപയോഗിച്ചാണ് നിങ്ങൾക്ക് സുരക്ഷ നൽകുന്നത്. താങ്കൾ ബോളിവുഡിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പേരുകൾ നാർക്കോട്ടിക്സ് ബ്യൂറോക്ക് നൽകാമെന്ന് പറഞ്ഞിരുന്നല്ലോ. അതുകൊണ്ടുകൂടിയാണല്ലോ നിങ്ങൾക്ക് ഇപ്പോൾ സുരക്ഷ നൽകുന്നതും. രാജ്യം മുഴുവൻ താങ്കൾ ആ പേരുകൾ വെളിപ്പെടുത്തുന്നതിനായി കാത്തിരിക്കുകയാണ്.രാജ്യം നേരിടുന്ന വലിയ പ്രശ്നങ്ങൾ നിങ്ങൾക്കറിയാം. മയക്കുമരുന്നിനെതിരെ നാമെല്ലാവരും ഒരുമിച്ച് പോരാടേണ്ടതുണ്ട്. ദയവായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പട്ടിക വെളിപ്പെടുത്തുക. നിങ്ങളുടെ മറുപടിക്കായി ഞാൻ കാത്തിരിക്കുന്നു' -ഊർമിള വീഡിയോയിൽ പറഞ്ഞു.
ഞായറാഴ്ച കങ്കണ എഴുതിയ ഒരു ട്വീറ്റിൽ ഊർമിളയെ പരിഹസിച്ചിരുന്നു. 'എന്‍റെ കഠിനാധ്വാനത്തിലൂടെ ഞാൻ നിർമ്മിച്ച വീടുകൾ കോൺഗ്രസ് നശിപ്പിക്കുകയാണ്. ബിജെപിയെ സന്തോഷിപ്പിക്കുന്നതിൽ നിന്ന് എനിക്ക് ലഭിച്ചത് 25-30 കേസുകൾ മാത്രമാണ്. ഞാൻ നിങ്ങളെപ്പോലെ മിടുക്കിയായിരുന്നെങ്കിൽ കോൺഗ്രസിനെ സന്തോഷിപ്പിക്കുമായിരുന്നു'- എന്നാണ് കങ്കണ എഴുതിയത്.
ഡിസംബറിലാണ് ഉൗർമിള ശിവസേനയിൽ ചേർന്നത്. സെപ്റ്റംബർ മുതൽ കങ്കണയും ഊർമിളയും തമ്മിൽ വാക്കുതർക്കത്തിലാണ്. ഇരുവരും പ്രത്യേക അഭിമുഖങ്ങളിൽ പരസ്പരം വെല്ലുവിളിക്കുകയും വാക്പോര്നടത്തുകയും ചെയ്തിരുന്നു.
Dear @UrmilaMatondkar ji maine jo khud ki mehnat se ghar banaye woh bhi Congress tod rahi hai, sach mein BJP ko khush karke mere haath sirf 25-30 cases he lage hain, kash main bhi aapki tarah samajhdar hoti toh Congress ko khush karti, kitni bevakoof hoon main, nahin? pic.twitter.com/AScsUSLTAA
— Kangana Ranaut (@KanganaTeam) January 3, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.