ന്യൂഡൽഹി: ഹിന്ദുത്വ തീവ്രവാദ സംഘടനകളുടെ വധഭീഷണിയെ തുടർന്ന് 'ആഗോള ഹിന്ദുത്വം' ചർച്ചചെയ്യാൻ അമേരിക്കയിൽ സംഘടിപ്പിച്ച സമ്മേളനത്തിലെ നിരവധി ഇന്ത്യൻ പ്രതിനിധികൾ പിന്മാറി. 'ഹിന്ദുവിരുദ്ധ' സമ്മേളനമെന്ന് ആരോപിച്ചാണ് അക്കാദമിക് പണ്ഡിതർ അടക്കമുള്ളവരെ തീവ്രവാദികൾ ഭീഷണിപ്പെടുത്തുന്നതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഹാർവഡ്, കൊളംബിയ, പ്രിൻസ്ടോൺ, ബെർക്കലി, സ്റ്റാൻഫോഡ്, ഷികാഗോ അടക്കം 50ലേറെ സർവകലാശാലകൾ സ്പോൺസർ ചെയ്ത ത്രിദിന സമ്മേളനം വെള്ളിയാഴ്ചയാണ് തുടങ്ങിയത്.
ഇന്ത്യയിലും അമേരിക്കയിലുമുള്ള ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പുകളാണ് വധഭീഷണി മുഴക്കിയത്. ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണിക്കും അവഹേളനത്തിനുമിരയായതായി സമ്മേളനത്തിൽ പെങ്കടുക്കേണ്ടിയിരുന്ന മീന കന്ദസ്വാമി 'അൽജസീറ'യോട് പറഞ്ഞു. സനാതന ധർമത്തിെൻറ പേരിൽ നടത്തുന്ന ജാതീയ, മത അതിക്രമങ്ങളെ എതിർക്കുേമ്പാൾ ഇതാണ് സംഭവിക്കുകെയന്ന് കാണിച്ച് മീന കന്ദസ്വാമി തനിക്കുനേരെയുള്ള ഭീഷണി ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു.
മതേതര രാഷ്ട്രമായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് വിശ്വസിക്കുന്ന ഹിന്ദുത്വം ചർച്ചചെയ്യാൻ പണ്ഡിതരെ ഒരുമിച്ചിരുത്തുകയായിരുന്നു സമ്മേളനത്തിെൻറ ലക്ഷ്യമെന്ന് 'ഗാർഡിയൻ' വ്യക്തമാക്കി. പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ബി.ജെ.പി മുന്നോട്ടുവെക്കുന്ന ഹിന്ദു ദേശീയത അജണ്ട 20 കോടി മുസ്ലിംകളെ വിവേചനത്തിനും ആക്രമണത്തിനുമിരയാക്കുന്നുണ്ടെന്ന് 'ഗാർഡിയൻ' തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.