വാഷിങ്ടൺ: ജോൺസൺ & ജോൺസൺ വാക്സിൻ ഉപയോഗം പുനഃരാരംഭിക്കാൻ യു.എസ് ആരോഗ്യവകുപ്പ് അധികൃതർ അനുമതി നൽകി. രക്തം കട്ടപിടിക്കുന്നുവെന്ന ആശങ്കെയ തുടർന്ന് ഏപ്രിൽ 14നാണ് വാക്സിൻ ഉപയോഗം നിർത്തിവെച്ചത്.
അപൂർവം കേസുകളിൽ മാത്രമാണ് രക്തം കട്ടപിടിക്കുന്ന പ്രശ്നം കണ്ടെത്തിയതെന്ന് യു.എസ് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വാക്സിന്റെ ഉപയോഗം പുനഃരാരംഭിച്ചാലും കൃത്യമായ നിരീക്ഷണമുണ്ടാവുമെന്ന് അധികൃതർ വ്യക്തമാക്കി.
വാക്സിൻ സ്വീകരിച്ച 3.9 മില്യൺ സ്ത്രീകളിൽ നടത്തിയ പഠനത്തിൽ 15 പേർക്ക് മാത്രമാണ് രക്തം കട്ടപിടിക്കുന്ന പ്രശ്നം കണ്ടെത്തിയത്. ഇതിൽ 13 പേരും 50 വയസിൽ താഴെയുള്ളവരാണ്. പുരുഷൻമാരിൽ ആർക്കും രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയിട്ടില്ല. യുറോപ്യൻ ആരോഗ്യ നിയന്ത്രണ ഏജൻസിയും രക്തം കട്ടപിടിക്കൽ പ്രശ്നം അപൂർവമായി മാത്രമാണ് കണ്ടെത്തിയിട്ടുളളതെന്നാണ് അറിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.