ന്യൂഡൽഹി: ജനസമ്മതിയിൽ കാര്യമായ ഇടിവുണ്ടായിട്ടും ലോക നേതാക്കളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത്. യു.എസ് പ്രസിഡൻറ് ജോ ബൈഡനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെയും പിന്നിലാക്കിയാണ് അമേരിക്കയിലെ ഡാറ്റ ഇൻറലിജൻസ് സ്ഥാപനമായ മോണിങ് കൺസൾട്ട് നടത്തിയ സർവേയിൽ മോദി ഒന്നാമതെത്തിയത്.
പ്രധാനമന്ത്രിയുടെ ആഗോള സ്വാധീനം 66 ശതമാനമാണെന്ന് സർവേ പറയുന്നു. മോണിങ് കൺസൾട്ട് ഓരോ ആഴ്ചയും സർവേ നടത്തുകയും ഫലം പുറത്തുവിടുകയും ചെയ്യാറുണ്ട്. 13 രാജ്യങ്ങളിലെ നേതാക്കളുടെ ജനപ്രീതിയാണ് സർവേ പരിശോധിക്കുക. ഈ ആഴ്ചയിലെ സർവേയിൽ 13 രാജ്യങ്ങളിലെ തലവൻമാരെക്കാൾ മോദിയാണ് മുന്നിൽ. അതേസമയം, കോവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ മോദിയുടെ ജനപ്രീതി നന്നായി കുറച്ചതായും സർവേ വ്യക്തമാക്കുന്നു.
കശ്മീരിന് പ്രത്യേക അവകാശം നൽകുന്ന 370ാം വകുപ്പ് റദ്ദ് ചെയ്തതിനെ തുടർന്ന് 2019 ആഗസ്റ്റിലെ സർവേ പ്രകാരം 82 ശതമാനമായിരുന്നു ജനസമ്മതി. ഇതാണ് നിലവിലെ സർവേയിൽ 66 ആയി കുറഞ്ഞിരിക്കുന്നത്. ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഗ്രാഘി, മെക്സിക്കൻ പ്രസിഡൻറ് ആൻട്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.