ന്യൂഡൽഹി: ചൈന ഉയർത്തുന്ന ഭീഷണികളെ ഇന്ത്യയും യു.എസും ഒരുമിച്ച് ചേർന്ന് നേരിടണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. സുരക്ഷക്കും സ്വാതന്ത്ര്യത്തിനും ഭീഷണിയാകുന്ന ചൈനീസ് നടപടികളെ ചെറുത്ത് തോൽപിക്കാൻ കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും പോംപിയോ പറഞ്ഞു. പ്രതിരോധ സെക്രട്ടറി മാർക്ക്.ടി.എസ്പറിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾക്കായി എത്തിയതായിരുന്നു പോംപിയോ.
ഗാൽവാൻ സംഘർഷത്തിൽ വീരമൃത്യു വരിച്ച ഇന്ത്യയുടെ സൈനികർക്ക് ആദാരാഞ്ജലി അർപ്പിക്കുന്നു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയായ ഏതൊരു ശക്തിയേയും ചെറുത്ത് തോൽപിക്കാൻ യു.എസ് ഒപ്പമുണ്ടാവുമെന്നും പോംപിയോ പറഞ്ഞു.
പ്രതിരോധരംഗത്തും സുരക്ഷയിലും സഹകരണം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് പോംപിയോയും പ്രതിരോധ സെക്രട്ടറി മാർക്ക് ടി എസ്പറും ഇന്ത്യ സന്ദർശനം നടത്തുന്നത്. ഇരുവരും ഡൽഹിയിലെ യുദ്ധ സ്മാരകവും സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.