ന്യൂഡൽഹി: പ്രതിരോധരംഗം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിർണായക ഇടപാടുകൾക്ക് അനുമതി നൽകി കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി (സി.സി.എസ്). തദ്ദേശീയമായി ആണവ അന്തർവാഹിനികൾ നിർമിക്കാനും അമേരിക്കയിൽനിന്ന് എം.ക്യൂ -9 ബി വിദൂര നിയന്ത്രിത വിമാനങ്ങൾ വാങ്ങാനുമുള്ള പ്രതിരോധ കരാറുകൾക്കാണ് അനുമതിയായത്.
ആണവശേഷിയുള്ള അന്തർവാഹിനികൾ ലഭിക്കുന്നതോടെ ഇന്ത്യൻ മഹാസമുദ്രമടങ്ങുന്ന മേഖലയിൽ നാവികസേന കൂടുതൽ കരുത്തരാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശാഖപട്ടണത്തെ കേന്ദ്രത്തിലാകും സ്വകാര്യ പങ്കാളിത്തത്തോടെ അന്തർവാഹിനികൾ നിർമിക്കുകയെന്നാണ് വിവരം.
എന്നാൽ, എത്ര അന്തർവാഹിനികൾ ഇത്തരത്തിൽ തദ്ദേശീയമായി നിർമിക്കുമെന്ന് വ്യക്തമായിട്ടില്ല. ആറ് അന്തർവാഹിനികൾ നിലവിൽ ആവശ്യമുണ്ടെന്ന് നാവികസേന അറിയിച്ചിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായ ജനറൽ അറ്റോമിക്സിൽനിന്നാണ് 31 വിദൂര നിയന്ത്രിത വിമാനങ്ങൾ ഇറക്കുമതി ചെയ്യുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ പ്രതിരോധ മേഖലക്കുള്ള സുപ്രധാന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ഈ കരാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.