ഈ വോട്ടിങ്​ മെഷീനെങ്ങനെ ബി.ജെ.പി വണ്ടിയിലെത്തുന്നു? 'തരികിട'ഒഴിവാക്കാൻ ബാലറ്റ്​ പേപ്പർ വര​ട്ടെ...

ന്യൂഡൽഹി: അസമിൽ ബി.ജെ.പി സ്​ഥാനാർഥിയുടെ കാറിനുള്ളിൽ ഇലക്​ട്രോണിക്​ വോട്ടിങ്​ മെഷീൻ കണ്ടെത്തിയ സംഭവത്തിനുപിന്നാലെ ദേശീയതലത്തിൽ വോട്ടിങ്​ മെഷീനിൽ കൃത്രിമം നടത്തുന്നതിനെതിരായ ചർച്ചകൾ സജീവമാകുന്നു. വോട്ടിങ്​ മെഷീനുകൾക്ക്​ പകരം സമ്മതിദാനാവകാശം ഉപയോഗിക്കാൻ ബാലറ്റ്​ പേപ്പറുകളെ തിരികെവിളിക്കണമെന്ന വാദവും ഈ പശ്ചാത്തലത്തിൽ സജീവമാകുകയാണ്​. അസമിൽ വോട്ടിങ്​ യന്ത്രങ്ങൾ കടത്തിയ സംഭവത്തിനെതിരായ പ്രതിഷേധം ട്വിറ്ററിൽ ട്രെൻഡിങ്ങാണിപ്പോൾ.

ഓരോ തെരഞ്ഞെടുപ്പിലും ഇത്തരം 'തരികിടകൾ' ആവർത്തിക്കുന്നതോടെ വോട്ടിങ്​ യന്ത്രങ്ങളെ കണ്ണുമടച്ച്​ വിശ്വസിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്​. അസമിലെ സംഭവത്തിൽ വിവിധ കോണുകളിൽനിന്ന്​ പ്രതിഷേധവും പരിഹാസവും ഉയരുകയാണ്​. യന്ത്രങ്ങൾ കൊണ്ടുപോകുന്ന വാഹനം കേടായപ്പോൾ മറ്റൊരു വാഹനത്തെ ആശ്രയിച്ചുവെന്നും യാദൃച്​ഛികമായി അത്​ ബി.ജെ.പി സ്​ഥാനാർഥിയുടെ വാഹനമായിപ്പോയെന്നുമുള്ള ഇലക്​ഷൻ കമീഷന്‍റെ വിശദീകരണം വലിയ 'തമാശ'യായി മാറിയിട്ടുണ്ട്​. ഇതി​െനതിരെ ട്രോളുകളുടെ പെരുമഴയാണ്​.



ഏത്​ തെരഞ്ഞെടുപ്പിലും സ്വകാര്യ വാഹനങ്ങളിൽ വോട്ടിങ്​ യന്ത്രങ്ങൾ ബി.ജെ.പി കടത്തിക്കൊണ്ടു പോകുന്ന വിഡിയോകൾ അടക്കം പ്രചരിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ ഇലക്​ട്രോണിക്​ വോട്ടിങ്​ മെഷീനുകൾ ഉപയോഗിക്കുന്ന കാര്യത്തിൽ എല്ലാ ദേശീയ പാർട്ടികളും പുനർവിചിന്തനം നടത്തണമെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. 'തെരഞ്ഞെടുപ്പുകളുണ്ടാകു​േമ്പാൾ എല്ലായ്​പോഴും ഇ.വി.എമ്മുകൾ കടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളും നമുക്കുമുമ്പാകെയെത്തുകയാണ്​. ഇവയ്​ക്കെല്ലാം ചില പൊതുസ്വഭാവങ്ങളുണ്ടെന്നത്​ അതിശയമല്ലാതായിക്കഴിഞ്ഞു. ഈ വാഹനങ്ങൾ എപ്പോഴും ബി.ജെ.പി സ്​ഥാനാർഥികളുടേതോ അവരുടെ സഹായികളുടേതോ ആയിരിക്കുമെന്നതാണ്​ അതിലൊന്ന്​. വിവാദമാകുന്നതോടെ ഇത്​ ഒറ്റപ്പെട്ട സംഭവമായി ലഘൂകരിക്കും. ഇതിൽ പരാതിപ്പെടുന്നവരെ തങ്ങളുടെ മാധ്യമ സംവിധാനങ്ങൾ ഉപയോഗിച്ച്​ പരാജിതരായി ബി.ജെ.പി ​മുദ്രകുത്തുകയും ചെയ്യും' -പ്രിയങ്ക ട്വീറ്റ്​ ചെയ്​തു.


തുടരുന്ന ആരോപണങ്ങൾ, ബാലറ്റിനായി മുറവിളി

2019ലെ ലോക്​സഭാ തെരഞ്ഞെടുപ്പിൽ​ ഉൾ​പ്പെടെ വോട്ടിങ്​ യന്ത്രത്തിൽ കൃത്രിമം നടത്തിയതായി ശക്​തമായ ആരോപണം ഉയർന്നിരുന്നു. 2017ൽ യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വൻവിജയം നേടിയ സമയത്തടക്കം വോട്ടിങ് യന്ത്രത്തിലെ തിരിമറി ആരോപിച്ച് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. തെരഞ്ഞെടുപ്പുകളിൽ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടക്കുന്നുവെന്ന്​ പല തവണ ആരോപണമുയർന്നതിനാലാണു ബാലറ്റ് പേപ്പർ തന്നെ ഉപയോഗിക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തുന്നത്. തെരഞ്ഞെടുപ്പ്​ നീതിയുക്തമാക്കാൻ ബാലറ്റ് പേപ്പറിലേക്കു മടങ്ങണമെന്ന് മൂന്നുവർഷം മുമ്പ്​ എ.ഐ.സി.സി സമ്മേളനം ആവശ്യപ്പെട്ടിരുന്നു. ആം ആദ്​മി പാർട്ടി, സമാജ്​വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്​ അടക്കം പ്രമുഖ പ്രതിപക്ഷ കക്ഷികൾ ബാലറ്റ്​ പേപ്പറിലേക്കു മടങ്ങണമെന്ന്​ തെരഞ്ഞെടുപ്പു കമീഷനുമുമ്പാകെ നിരന്തരമായി ആവശ്യമുന്നയിച്ചിട്ടുണ്ട്​. എന്നാൽ, തെരഞ്ഞെടുപ്പു കമീഷൻ ഈ വാദമുഖങ്ങളെ അവഗണിക്കുകയാണ്​ പതിവ്​.


രാജ്യത്ത് നിലവിൽ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടക്കുന്നതായി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെ നിരവധി നേതാക്കൾ കാലാകാലങ്ങളിൽ ആരോപണം ഉന്നയിച്ചിരുന്നു. 72 മണിക്കൂർ സമയം നൽകിയാൽ വോട്ടിങ് യന്ത്രങ്ങളിലെ തിരിമറി തെളിയിക്കാമെന്നായിരുന്നു 2017ൽ കെജ്‌രിവാളിന്‍റെ വെല്ലുവിളി. ഇതിനുമറുപടിയായി സാങ്കേതിക വിദഗ്ധർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ശാസ്ത്രജ്ഞർ എന്നിവരുടെ സംഘത്തെ വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയും സുരക്ഷാ ക്രമീകരണങ്ങളും പരിശോധിക്കാൻ ക്ഷണിക്കുകയായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ. പക്ഷേ, ഒന്നും നടന്നില്ല. കടുത്ത രീതിയിലുള്ള സംശയങ്ങളും ആശങ്കയും ഇക്കാലമത്രയും ബാക്കിയാവുകയും ചെയ്​തു.

ഏതു ബട്ടണിൽ അമർത്തിയാലും താമരക്ക്​

മറ്റു ചിഹ്നങ്ങൾക്കു നേരെയുള്ള ബട്ടൺ അമർത്തു​േമ്പാൾ താമര ചിഹ്നത്തിൽ വോട്ടു രേഖപ്പെടുത്തപ്പെടുന്നുവെന്ന പരാതി പല തെരഞ്ഞെടുപ്പുകളുമായും ബന്ധ​പ്പെട്ട്​ ഉയർന്നതോടെയാണ്​ വോട്ടുയന്ത്രത്തിന്‍റെ വിശ്വാസ്യത സംശയ നിഴലിലായത്​. 2017 നവംബറിൽ നടന്ന ഉത്തർപ്രദേശ്​ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനിൽ ഏത് ബട്ടണ്‍ അമർത്തിയാലും വോട്ട് ബി.ജെ.പിക്ക് വീഴുന്നെന്ന ആരോപണം ഉയർന്നിരുന്നു. യന്ത്രത്തകരാറാണെന്ന്​ വിശദീകരണവുമായി ഉദ്യോഗസ്​ഥർ രംഗത്തെത്തിയെങ്കിലും ബി.ജെ.പിക്കു മാത്രം വോട്ടു വീഴുന്ന രീതിയിൽ സെറ്റ് ചെയ്​തതാണെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ കടുപ്പിച്ചിരുന്നു.

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിനു വേണ്ടി സജ്ജമാക്കിയ വോട്ടിങ് യന്ത്രത്തിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർഥിക്കു വോട്ടു ചെയ്തപ്പോൾ വോട്ട്​ രേഖപ്പെടുത്തപ്പെട്ടത്​ ബിജെപിക്കായിരുന്നു. ഇതേത്തുടർന്നാണ്​ 2017ലെ ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രങ്ങൾക്കു പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന് കെജ്‌രിവാൾ ആവശ്യപ്പെട്ടത്​.

പ്രതിഷേധം ശക്​തം

കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയും അസമിലെ പാർട്ടി നേതാവ്​ ഗൗരവ്​ ഗൊഗോയിയുമൊക്കെ വോട്ടിങ്​ മെഷീൻ കാറിൽ കടത്തിയതിനെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്​. ഇലക്​ഷൻ കമീഷന്‍റെ കാർ കേടാകലും ബി.ജെ.പയുടെ താൽപര്യങ്ങളുമൊക്കെച്ചേരു​േമ്പാൾ രാജ്യത്തെ ജനാധിപത്യത്തിന്‍റെ അവസ്​ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്ന്​ രാഹുൽ ട്വീറ്റ്​ ചെയ്​തു.


എല്ലാ തെരഞ്ഞെടുപ്പിലും കാർ ​കേടാകുന്ന ഒരേ തിരക്കഥ ആവർത്തിച്ച്​ പരിഹാസ്യരാകുന്ന തെരഞ്ഞെടുപ്പ്​ കമീഷൻ പൊതുജനങ്ങളുടെ വിശ്വാസം പൂർണമായി നഷ്​ടപ്പെടുന്നതിന്​ മുമ്പ്​ സ്വയം രക്ഷിക്കണമെന്ന്​ ഗൗരവ്​ ഗൊഗോയ്​ ആവശ്യപ്പെട്ടു. വർഗീയധ്രുവീകരണനീക്കങ്ങളും വോട്ടുകച്ചവടവുമടക്കമുള്ള നിരവധി ശ്രമങ്ങൾ പാഴായപ്പോൾ പരാജയഭീതി പൂണ്ട ബി.ജെ.പി നടത്തുന്ന അവസാന നീക്കമാണ്​ വോട്ടിങ്​ മെഷീനുകൾ മോഷ്ടിക്കുകയെന്ന്​ എ.ഐ.യു.ഡി.എഫ്​ നേതാവ്​ ബദ്​റുദ്ദീൻ അജ്​മൽ പറഞ്ഞു.

ഭൂരിപക്ഷം ബാലറ്റ്​പേപ്പറിനെ അനുകൂലിക്കുന്നു

ദ ക്വിന്‍റ്​ ​ന്യൂസ്​ പോർട്ടലിന്‍റെ ഇൻവെസ്റ്റിഗേഷൻസ്​ എഡിറ്റർ പൂനം അഗർവാൾ 'ബാലറ്റ്​പേപ്പറോ വോട്ടിങ്​ മെഷീനോ' എന്നതിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സർവേ നടത്തിയിരുന്നു. 60000ലധികം പേർ പ​ങ്കെടുത്ത സർ​വേയിൽ 59.5 പേർ ബാലറ്റ്​പേപ്പറിനെ അനുകൂലിച്ചപ്പോൾ ഇലക്​ട്രോണിക്​ വോട്ടിങ്​ മെഷീനുകൾ തുടരണമെന്ന്​ അഭിപ്രായ​പ്പെട്ടത്​ 40.5 ​പേർ മാത്രം. 



Tags:    
News Summary - Use of EVMs need to be re-evaluated by all national parties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.