അഹ്മദാബാദ്: അടുത്ത 25 വർഷത്തേക്ക് ജനങ്ങൾ പ്രാദേശിക ഉൽപന്നങ്ങൾ മാത്രം ഉപയോഗിക്കുകയാണെങ്കിൽ രാജ്യം തൊഴിലില്ലായ്മയെ അഭിമുഖീകരിക്കേണ്ടി വരില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്ത് നിലവിലുള്ള ഈ സ്തംഭനാവസ്ഥ ഇനിയും തുടരാനാവില്ല. സ്വയം പര്യാപ്തത നേടിയേ തീരൂവെന്നും അദ്ദേഹം പറഞ്ഞു. ഹനുമാൻ ജയന്തി ദിനത്തിൽ ഗുജറാത്തിലെ മോർബിയിൽ നിർമിച്ച 108 അടി ഉയരമുള്ള ഹനുമാൻ പ്രതിമയുടെ അനാച്ഛാദനം വെർച്വലായി നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി.
ആഗോള സാഹചര്യങ്ങളിൽ എങ്ങനെ സ്വയം പര്യാപ്തമാവാമെന്ന ചിന്തയിലാണ് ലോകരാജ്യങ്ങൾ. ഈ സാഹചര്യത്തിൽ ഇന്ത്യക്കും സ്വയം പര്യാപ്തത നേടിയേ തീരൂ. ഒന്നുകിൽ നമുക്ക് ഉണർന്നു പ്രവർത്തിക്കാം. അല്ലെങ്കിൽ നിദ്രയിൽ തുടരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശികമായി നിർമിക്കുന്ന ഉൽപന്നങ്ങൾ ഉപയോഗിക്കാൻ ജനങ്ങളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.