ന്യൂഡൽഹി: തൊഴിൽമന്ത്രി സ്വാമി പ്രസാദ് മൗര്യക്കൊപ്പം ബി.ജെ.പിയിൽനിന്ന് രാജിവെച്ചതിന് പിന്നാലെ എം.എൽ.എ വിനയ് ശക്യയെ കാണാനില്ലെന്ന് മകൾ. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെ മകൾ റിയ ശക്യയാണ് പിതാവിനെ അമ്മാവനും പിതൃമാതാവും ചേർന്ന് ഔറയിൽ നിന്ന് ലഖ്നോവിലെ അജ്ഞാതമായ മറ്റൊരിടത്തേക്ക് മാറ്റിയതായി ആരോപിച്ചത്. റിയയുടെ വിഡിയോ ഉടനെ വൈറലാവുകയും ചെയ്തു.
ബി.ജെ.പിയിൽനിന്ന് രാജിവെച്ചുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ അമ്മാവൻ ദേവേഷ് ശക്യയും പിതൃ മാതാവും ചേർന്ന് അദ്ദേഹത്തെ മറ്റൊരിടത്തേക്ക് മാറ്റിയെന്നാണ് ആരോപണം. പിതാവ് എവിടെയാണെന്ന് അറിയില്ലെന്നും കണ്ടെത്താൻ യു.പി സർക്കാർ സഹായിക്കണമെന്നുമാണ് റിയ ശക്യയുടെ അഭ്യർഥന. എന്നാൽ, എം.എൽ.എ വീട്ടിൽ സുരക്ഷിതമായുണ്ടെന്നാണ് പൊലീസ് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.