ലഖ്നോ: കോവിഡുമായി ബന്ധപ്പെടുത്തി ഏർപെടുത്തിയ കർഫ്യൂ ഉത്തർപ്രദേശ് സർക്കാർ മേയ് 31 വരെ നീട്ടി. നിയന്ത്രണങ്ങൾ മേയ് 24ന് അവസാനിക്കാനിരുന്നതായിരുന്നു.
'സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ മനോഭാവത്തിലാണ് കോവിഡ് രണ്ടാം തരംഗത്തിൽ ഞങ്ങൾ ഭാഗിക കർഫ്യൂ നയം സ്വീകരിച്ചത്. സംസ്ഥാനവ്യാപകമായി ഇതിന് നല്ല ഫലങ്ങൾ ഉണ്ട്'-സംസ്ഥാന സർക്കാർ വാർത്താകുറിപ്പിൽ അറിയിച്ചു.
സംസ്ഥാനത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത് ശുഭസൂചനയാണെന്നും ഇതിനാൽ കർഫ്യൂ ഈ മാസം 31 വരെ ദീർഘിപ്പിക്കുന്നതായും സർക്കാർ ശനിയാഴ്ച അറിയിച്ചു. വ്യാവസായിക പ്രവർത്തികൾ, വാക്സിനേഷൻ, ആേരാഗ്യമേഖല എന്നിവക്ക് കർഫ്യൂവിൽ ഇളവുകളുണ്ട്.
6046 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 16.65 ലക്ഷം ആളുകൾക്കാണ് യു.പിയിൽ ഇതുവരെ കോവിഡ് ബാധിച്ചത്. 94,482 പേരാണ് നിലവിൽ ചികിത്സയിലുളത്. 24 മണിക്കൂറിനിടെ 226 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആകെ മരണം ഇതോടെ 18,978 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.