ബലാത്സംഗ പരാതി നൽകിയ അധ്യാപികയെ പ്രിൻസിപ്പൽ തട്ടിക്കൊണ്ടുപോയി; ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ചതായും കുടുംബം

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍ പൂരില്‍ 22 വയസ്സുകാരിയായ അധ്യാപികയെ പീഡിപ്പിച്ച സ്വകാര്യ സ്കൂൾ പ്രിന്‍സിപ്പലിനെതിരെ കേസ്. പരാതി നൽകിയതിനു തൊട്ടുപിന്നാലെ പീഡനദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചതായും യുവതിയെ വീട്ടിൽ നിന്ന് കടത്തിക്കൊണ്ടുപോയതായും അതിജീവിതയുടെ കുടുംബം നൽകിയ പരാതിയിൽ പറയുന്നു. പ്രതിയെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

രണ്ട് മാസം മുന്‍പ് സ്‌കൂളിലെ ജോലികളുമായി ബന്ധപ്പെട്ട് മകളെ വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കുടിപ്പിച്ചതിന് ശേഷം അബോധാവസ്ഥയിലായ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്നും വിഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് ഈ കാര്യം പറഞ്ഞ് പലതവണ ഭീഷണിപ്പെടുത്തി ഹോട്ടല്‍മുറികളിലും മറ്റു സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചു. ജൂലൈ 26 നാണ് അധ്യാപിക സംഭവം മാതാപിതാക്കളെ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസിൽ പരാതി നല്‍കുകയും ചെയ്തു. പരാതി നല്‍കിയതിനു പിന്നാലെ പീഡന ദൃശ്യങ്ങള്‍ ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടു. ഇതിനു പിന്നാലെ യുവതിയെ വീട്ടിലെത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

ഉത്തർപ്രദേശ് ധനമന്ത്രി സുരേഷ് ഖന്ന വ്യാഴാഴ്ച പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കാണുകയും മകളെ ഉടൻ കണ്ടെത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.പ്രതികൾക്കെതിരെ ഐ.പി.സി സെക്ഷൻ 366 (തട്ടിക്കൊണ്ടുപോകൽ), 376 (ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇരയുടെ മാതാപിതാക്കളുടെ പരാതിയിൽ ഐ.ടി നിയമത്തിലെ വകുപ്പുകളും ചേർക്കുമെന്നും ഷാജഹാൻപുർ എസ്.എസ്.പി എസ്. ആനന്ദ് പറഞ്ഞു.

Tags:    
News Summary - uttar pradesh school principal booked for abducting raping teacher at Shahjahanpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.