അഗ്നിശമന സേനയെത്തിയില്ല; യു.പി ഹൈവേയിൽ ട്രക്കിലെ തീയണച്ചത് വോട്ടിങ് ഏജന്റുമാർ

ലഖ്നോ: അഗ്നിശമന സേനയെത്താത്തതുമൂലം വോട്ടിങ് ഏജന്റുമാർ യു.പി ഹൈവേയിലെ തീയണച്ചു. ഉത്തരാഖണ്ഡിൽ നിന്ന് ലഖിംപൂരിലെ ഗോല പട്ടണത്തിലേക്ക് പോവുകയായിരുന്ന ട്രക്കിനാണ് യു.പിയിലെ പിലിഭിത് ദേശീയ പാതയിൽ വെച്ച് തീ പിടിച്ചത്. അഗ്നിശമന സേനയെ വിവരമറിയിച്ചെങ്കിലും കൃത്യ സമയത്തെത്തിയില്ല. തുടർന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനത്തിന് വോട്ടെണ്ണാൻ പോകുന്ന ഏജന്റുമാരിൽ ചിലർ തീയണക്കാനിറങ്ങിയത്. തീ പിടിച്ച ട്രക്കിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും ട്രക്കിൽ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു.

ലഖിംപൂരിലേക്ക് പോവുകയായിരുന്ന ട്രക്കിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നെന്നും തീ ആളിപ്പടർന്നതിനാൽ അവർക്കൊന്നും ചെയ്യാൻ സാധിച്ചില്ലെന്നും ദൃക്‌സാക്ഷികളിലൊരാൾ പറഞ്ഞു. തുടർന്ന് വോട്ടെണ്ണൽ സ്ഥലത്തേക്ക് പോകുകയായിരുന്ന ഏജന്‍റുമാരും സ്ഥലത്ത് പട്രോളിങ് നടത്തിയ പൊലീസും ചേർന്ന് ട്രക്കിന്റെ തീ അണക്കുകയായിരുന്നു.

Tags:    
News Summary - Uttar Pradesh: Truck catches fire on highway in Pilibhit; fire brigade fails to reach on time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.