ലഖ്നോ: കൂട്ടബലാത്സംഗത്തെയും ആസിഡ് ആക്രമണങ്ങളെയും അതിജീവിച്ച യുവതിക്കുനേരെ വീണ്ടും ക്രൂരമായ ആക്രമണം. ലഖ്നോവിലെ അലിഗഞ്ച് മേഖലയിൽ വെച്ചാണ് രണ്ടുകുട്ടികളുടെ അമ്മയായ 35 കാരിക്കുനേരെ പുതിയ ആസിഡ് ആക്രമണം ഉണ്ടായത്. ഇവർ താമസിക്കുന്ന ഹോസ്റ്റലിനടുത്തുള്ള ഹാൻഡ് പൈപ്പിൽ നിന്ന് വെള്ളമെടുക്കാൻ രാത്രി പുറത്തിറങ്ങിയപ്പോഴായിരുന്നു ഇത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെ മുഖത്തും കഴുത്തിനും പൊള്ളലേറ്റതായി പൊലീസ് പറഞ്ഞു. നേരേത്ത നാലുതവണ ആക്രമണത്തിനിരയായതിനാൽ സുരക്ഷക്കായി പൊലീസിനെ നിയോഗിച്ചിരുന്നു.
അതേസമയം, സംഭവത്തിൽ ഇതുവരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പരാതി ലഭിച്ചാലുടൻ ചെയ്യുമെന്നും അഡീഷനൽ ഡയറക്ടർ ജനറൽ അഭയ്കുമാർ പ്രസാദ് പറഞ്ഞു. ഇൗ പ്രദേശത്തിനടുത്ത് ട്രെയിനിൽ വെച്ച് മാർച്ച് 23ന് രണ്ടുപേർ ചേർന്ന് ഇവരെ ബലമായി ആസിഡ് കുടിപ്പിക്കാൻ ശ്രമിച്ചിരുന്നു. റായ്ബറേലിയിലെ തെൻറ ഗ്രാമത്തിൽ നിന്ന് ലഖ്നോവിലേക്ക് വരുന്നതിനിടെയായിരുന്നു ഇത്.
പരാതിയെതുടർന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇൗ സംഭവം നടന്നപ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യുവതിയെ സന്ദർശിച്ച് ലക്ഷം രൂപ സഹായമായി വാഗ്ദാനവും ചെയ്തിരുന്നു. 2009ൽ രണ്ടുപേർ ചേർന്ന് ഇവരെ ബലാത്സംഗം ചെയ്യുകയും ആസിഡ് ആക്രമണത്തിന് മുതിരുകയും ചെയ്തു.
ഇതിനുശേഷവും ആസിഡ് ആക്രമണത്തിെൻറ ഇരകൾ ചേർന്ന് നടത്തുന്ന ‘ഷിറോസ് ഹാങ്ങൗട്ട് കഫേ’യിൽ ജോലി ചെയ്തുവരുകയായിരുന്നു അവർ. അതിനിടെ 2012ൽ കത്തിെകാണ്ടും 2013ൽ ആസിഡ് ഉപയോഗിച്ചും യുവതിക്കുനേരെ വീണ്ടും ആക്രമണം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.