ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാഥ് സിങ് റാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. രോഗവിവരം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലാണെന്നും മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്നും തിരാഥ് കുറിച്ചു.
വെള്ളിയാഴ്ച തിരാഥ് ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയുമായും പാർട്ടി ജനറൽ സെക്രട്ടി ബി.എൽ. സന്തോഷുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
മാർച്ച് 10 ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ തീരാഥ് സിങ് ഇതിനകം പല തവണ അബദ്ധങ്ങളും വിവാദങ്ങളും നിറഞ്ഞ പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടം നേടിയിരുന്നു. അദ്ദേഹത്തിന്‍റെ കീറിയ ജീൻസ് പരാമർശത്തിന് പിന്നാലെ ദരിദ്ര കുടുംബങ്ങളിൽ കൂടുതൽ മക്കളുണ്ടായിരുന്നെങ്കിൽ കൂടുതൽ റേഷൻ ലഭിക്കുമായിരുന്നുവെന്ന പ്രസ്താവനയും വിവാദമായിരുന്നു.
കൂടാതെ 200 വർഷം അമേരിക്ക നമ്മളെ അടിമകളാക്കി ഭരിച്ചുവെന്നും തിരാഥ് പറഞ്ഞിരുന്നു. നമ്മളെ ലോകത്തെയും 200 വർഷം അടിമകളാക്കി ഭരിച്ച അമേരിക്ക പോലും കോവിഡ് കാരണം കഷ്ടപ്പെടുേമ്പാൾ നമുക്ക് അതിജീവിക്കാനായത് നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതുകൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.
റിപ്പ്ഡ് ജീൻസ് നമ്മുടെ സംസ്കാരത്തിനെതിരാണെന്ന തിരാഥിന്‍റെ പ്രസ്താവനയും സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനത്തിനിടയാക്കിയിരുന്നു. തുടർന്ന് സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ കാമ്പയിനും ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.