തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഒരു കേസിലും മന്ത്രി കെ.ടി ജലീൽ പ്രതിയല്ലെന്നും അദ്ദേഹം രാജിവെക്കേണ്ടതില്ലെന്നും സി.പി.എം കേന്ദ്ര കമ്മറ്റി അംഗം എം.വി ഗോവിന്ദൻ.
അന്വേഷണ ഏജൻസി വിളിപ്പിച്ചതിെൻറ പേരിൽ മാത്രം മന്ത്രി രാജിവെക്കേണ്ടതില്ല. ഇനി കേസെടുത്താലും ജലീൽ രാജിവെക്കേണ്ട ആവശ്യമില്ല. അത് സി.പി.എമ്മിെൻറ നിലപാടാണ്. മന്ത്രി ഒന്നും മറച്ചുവെക്കുന്നില്ല. എൻ.ഐ.എയുടെ നിർദേശ പ്രകാരമാണ് അദ്ദേഹം രാവിലെ അന്വേഷണ ഏജൻസിക്ക് മുമ്പാകെ ഹാജരായത്. അതിൽ എന്ത് സുതാര്യതയില്ലായ്മയാണ് ഉള്ളതെന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിലെ ഒന്നാംപ്രതിയായി വരേണ്ടത് വി. മുരളീധരനാണ്. ഇപ്പോഴും സ്വർണം വന്നത് കോൺസുലേറ്റുമായി ബന്ധപ്പെട്ട് അല്ല എന്നാണ് അദ്ദേഹം പറഞ്ഞു കൊണ്ടിരിക്കുന്നത്. രണ്ടാം പ്രതി അനിൽ നമ്പ്യാരാണ്. അയാളാണ് പ്രതികൾക്ക് ഈ ബുദ്ധി പറഞ്ഞു കൊടുത്തത്. കേസ് അന്വേഷണം അവരിലേക്ക് പോകണമെന്നും അല്ലാതെ കേസ് അവസാനിക്കില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.