Photo courtesy: Al Jazeera 

ആർ.ടി.പി.സി.ആറിന് പകരം വാക്സിനേഷൻ സർട്ടിഫിക്കറ്റ്; 82 രാജ്യങ്ങളുടെ പട്ടിക

ന്യൂഡൽഹി: ആർ.ടി.പി.സി.ആർ പരിശോധന ഫലത്തിന് പകരം വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ത്യയിലേക്ക് യാത്രചെയ്യാൻ അനുവാദമുള്ളത് 82 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ എയർ സുവിധ പോർട്ടലിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.

വാക്സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്നതിൽ ഇന്ത്യയുമായി പരസ്പര ധാരണയിലെത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകൾ നൽകുന്ന രാജ്യങ്ങൾക്കും ഇന്ത്യക്കാർക്ക് ക്വാറന്‍റീൻ ഇല്ലാതെ പ്രവേശനം അനുവദിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്കുമാണ് ആർ.ടി.പി.സി.ആർ ടെസ്റ്റ് റിസൾട്ടിന് പകരം വാക്സിൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യാൻ അനുവാദമുള്ളതെന്ന് കേന്ദ്രം ഇന്ന് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. കുവൈത്ത്, യു.എ.ഇ, ചൈന എന്നിവ പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. 

വാക്സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിച്ച രാജ്യങ്ങൾ ഇവ

1 അൽബേനിയ

2 അൻഡോറ

3 അംഗോള

4 ആന്റിഗ്വ & ബർബുഡ

5 ആസ്ട്രേലിയ

6 ആസ്ട്രിയ

7 അസർബൈജാൻ

8 ബംഗ്ലാദേശ്

9 ബഹ്റൈൻ

10 ബെലാറസ്

11 ബോട്സ്വാന

12 ബൾഗേറിയ

13 കാനഡ

14 കംബോഡിയ

15 ചിലി

16 കൊളംബിയ

17 ഡൊമിനിക്കൻ കോമൺവെൽത്ത്

18 കോസ്റ്റാറിക്ക

19 ക്രൊയേഷ്യ

20 ക്യൂബ

21 സൈപ്രസ്

22 ഡെന്മാർക്ക്

23 എസ്റ്റോണിയ

24 ഫിൻലാൻഡ്

25 ജോർജിയ

26 ഗ്രനേഡ

27 ഗ്വാട്ടിമാല

28 ഗയാന

29 ഹോങ്കോങ്

30 ഹംഗറി

31 ഐസ്ലാൻഡ്

32 ഇറാൻ

33 അയർലൻഡ്

34 ഇസ്രായേൽ

35 കസാക്കിസ്ഥാൻ

36 കിർഗിസ്ഥാൻ

37 ലാത്വിയ

38 ലെബനൻ

39 ലിച്ചെൻസ്റ്റീൻ

40 മലേഷ്യ

41 മാലിദ്വീപ്

42 മാലി

43 മൗറീഷ്യസ്

44 മെക്സിക്കോ

45 മോൾഡോവ

46 മംഗോളിയ

47 മ്യാൻമർ

48 നമീബിയ

49 നേപ്പാൾ

50 ന്യൂസിലാൻഡ്

51 നെതർലാൻഡ്സ്

52 നിക്കരാഗ്വ

53 നോർത്ത് മാസിഡോണിയ

54 ഒമാൻ

55 പരാഗ്വേ

56 പനാമ

57 പോർച്ചുഗൽ

58 ഫിലിപ്പീൻസ്

59 ഖത്തർ

60 റൊമാനിയ

61 സെന്റ് കിറ്റ്സ് ആൻഡ് നെവിസ്

62 സാൻ മറീനോ

63 സൗദി അറേബ്യ

64 സെർബിയ

65 സിയറ ലിയോൺ

66 സിംഗപ്പൂർ

67 സ്ലോവാക് റിപ്പബ്ലിക്

68 സ്ലോവേനിയ

69 സ്പെയിൻ

70 ശ്രീലങ്ക

71 പലസ്തീൻ

72 സ്വീഡൻ

73 സ്വിറ്റ്സർലൻഡ്

74 തായ്‌ലൻഡ്

75 യു.കെ

76 ട്രിനിഡാഡ് & ടൊബാഗോ

77 തുർക്കി

78 ഉക്രെയ്ൻ

79 യു.എസ്.എ

80 വെനസ്വേല

81 വിയറ്റ്നാം

82 സിംബാബ്‌വെ 



Tags:    
News Summary - vaccination certificate instead of RTPCR test result country list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.