വൈഗ അണക്കെട്ട്​ തുറന്നപ്പോൾ

വൈഗ അണക്കെട്ട് തുറന്നു; ജലം നാല്​ ജില്ലകളിലേക്ക്​

കുമളി: വൈഗ അണക്കെട്ടിലെ ഏഴ് ഷട്ടറും തുറന്ന് നാല് ജില്ലകളിലേക്ക് ജലം ഒഴുക്കിവിട്ടു. കേരളത്തിനൊപ്പം സമീപ ജില്ലയായ തേനിയിൽ വ്യാപകമഴ ഉണ്ടെങ്കിലും തമിഴ്നാട്ടിലെ മറ്റു പല ജില്ലകളിലും കാര്യമായ മഴയില്ല. വേനലിൽ വരണ്ടുണങ്ങിയ വയലുകളിലേക്കാണ് വൈഗയിൽ നിന്നുളള വെള്ളമെത്തുക.

മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന വൈഗ അണക്കെട്ടിലെ ജലനിരപ്പ് 70.01 അടിയായി ഉയർന്നതോടെയാണ് തുറന്നുവിട്ടത്. വൈഗ ജലം ഒഴുകി എത്തുന്നതോടെ മധുര ഉൾപ്പെടെ നാല്​ ജില്ലകളിൽ നെൽകൃഷിയും മറ്റ് കൃഷികളും സജീവമാകും.

Tags:    
News Summary - Vaigai dam opened; Water to four districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.