വാരാണസിയിൽ നിർമാണത്തിലിരുന്ന മേൽപാലം തകർന്ന്​ 12 മരണം

വാരാണസി:  യു.പിയിലെ വാരാണസിയിൽ റെയിൽവേ സ്​റ്റേഷനു സമീപം പണി നടന്നുകൊണ്ടിരിക്കുന്ന മേൽപാലത്തി​​​െൻറ ഒരു ഭാഗം തകർന്നുവീണ്​ 12 പേർ മരിച്ചു. നിരവധി തൊഴിലാളികൾ അടിയിൽ കുടുങ്ങിയിരിക്കുന്നുണ്ടെന്നും മരണസംഖ്യ ഉയരാനാണ്​ സാധ്യതയെന്നും റിപ്പോർട്ടുകൾ പറയുന്നു. കാൻറ്​ മേഖലയിൽ പണി പുരോഗമിക്കുന്ന മേൽപാലത്തി​​​െൻറ രണ്ട്​ ത​ൂണുകൾ തകർന്ന്​ കൂറ്റൻ കോ​ൺക്രീറ്റ്​ സ്ലാബ്​ നിലം​െപാത്തുകയായിരുന്നു.  
 

കാറുകളും ബസും അടിയിൽപെട്ടതി​​​െൻറ ദൃശ്യങ്ങൾ ചാനലുകൾ പുറത്തുവിട്ടു. ചൊവ്വാഴ്​ച ഉച്ചക്കുശേഷം ആണ്​ അപകടം. രക്ഷാപ്രവർത്തകരും മുതിർന്ന പൊലീസ്​ ഒാഫിസർമാരും ഡസൻ കണക്കിന്​ സേനയും ഉദ്യോഗസ്​ഥരും സ്​ഥല​ത്തെത്തി.  സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിന്​ വേണ്ട എല്ലാ നടപടികളും കൈക്കൊള്ളാൻ ജില്ലാ ഭരണകൂടത്തോടും പി.ഡബ്ല്യു.ഡി ഉദ്യോഗസ്​ഥരോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മരിച്ചവരുടെ ബന്ധുക്കൾക്ക്​ അഞ്ചു ലക്ഷവും ഗുരതരമായി പരിക്കേറ്റവർക്ക്​ രണ്ടു ലക്ഷവും വീതം യു.പി സർക്കാർ സഹായം പ്രഖ്യാപിച്ചു.  ഉപ മുഖ്യമന്ത്രി കേശവ്​ പ്രസാദ്​ മൗര്യ സംഭവസ്​ഥലത്തെത്തി.

ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡുവും കോൺഗ്രസും ദുഃഖം രേഖപ്പെടുത്തി ട്വീറ്റ്​ ചെയ്​തു. രക്ഷാപ്രവർത്തനങ്ങൾക്ക്​ മുന്നിട്ടിറങ്ങാൻ യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ്​ യാദവ്​ അണികളോട്​ അഭ്യർഥിച്ചു. സർക്കാർ ഇരകൾക്ക്​ മതിയായ നഷ്​ടപരിഹാരം നൽകുമെന്നും അന്വേഷണം പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നതായും അഖിലേഷ്​ ട്വീറ്റ്​ ചെയ്​തു. എട്ട്​ ക്രെയിനുകൾ ഉപയോഗിച്ച്​ സ്ലാബ്​ പൊക്കാനുള്ള ശ്രമമാണ്​ നടത്തുന്നത്​.  അതിനിടെ, ഒരു മണിക്കൂറോളം വൈകിയാണ്​ രക്ഷാപ്രവർത്തനം തുടങ്ങിയതെന്ന്​ ഒരു ദൃക്​സാക്ഷി പ്രതികരിച്ചു. 

Tags:    
News Summary - Varanasi Under construction flyover collapses-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.