ന്യൂഡൽഹി: േകന്ദ്രനിയമ മന്ത്രി രവിശങ്കർ പ്രസാദിനെതിരെ ആഞ്ഞടിച്ച് മുൻനിയമ മന്ത്രി വീരപ്പമൊയ്ലി. ജഡ്ജിമാെര നിയമിക്കുക നിയമ മന്ത്രിയുടെ ജോലിയാണ്. എന്നാൽ അദ്ദേഹം നിയമ മന്ത്രിയായല്ല ബി.ജെ.പി ജനറൽ സെക്രട്ടറിയായാണ് പ്രവർത്തിക്കുന്നതെന്ന് വീരപ്പമൊയ്ലി പറഞ്ഞു.
ജഡ്ജി നിയമനം വൈകുന്നതിലും കോടതികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകാത്തതിലും കേന്ദ്ര സർക്കാറിനെ കഴിഞ്ഞ ദിവസം സുപ്രീം കോടതി വിമർശിച്ചിരുന്നു. ഹൈേകാടതികളിൽ 500 ജഡ്ജിമാരെ ഇനിയും നിയമിക്കാൻ ബാക്കിയാണെന്നും കോടതി മുറികൾ ഒഴിഞ്ഞു കിടക്കുകയാണെന്നുമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി. എസ്. ഠാക്കൂർ പറഞ്ഞത്.
എന്നാൽ 2013ൽ 121 ജഡ്ജിമാരെ നിയമിച്ചതിനുശേഷം ഏറ്റവും വലിയ നിയമനമാണ് ഇതുവരെ നടത്തിയതെന്നും 120 പേരെ നിയമിച്ചിട്ടുണ്ടെന്നും രവിശങ്കർപ്രസാദ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.