ബംഗളൂരു: സായ് ബാബാ ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന തീർഥാടകർ കയറിയ വാഹനം ബുധനാഴ്ച മഹാരാഷ്ട്രയിലെ ഷോലാപൂരിൽ ലോറിയുമായിടിച്ച് കർണാടക സ്വദേശികളായ നാലുപേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. ഹുബ്ബള്ളിയിലെ ശാരദ ഹിരെമത്(67), ഗുൽബർഗയിലെ ജെമി ദീപക് ഹിരെമത്(38), ശ്രീശാൽ ചണ്ഡഗ കുംഭർ (55), ഭാര്യ ശശികല (50) എന്നിവരാണ് മരിച്ചത്.
എട്ടുമാസം പ്രായമുള്ള നക്ഷത്ര, കാവേരി, സൗമ്യ, ശ്രീധർ ശ്രീശാൽ, ശശികുമാർ, ശ്രീകാന്ത് എന്നിവർ പരിക്കേറ്റ് ആശുപത്രിയിലാണ്. കർമല-അഹ്മദ് നഗർ റോഡിൽ കണ്ടെയ്നർ ലോറി ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ തീർഥാടകരുടെ വാഹനം പാതയിൽനിന്ന് ദൂരേക്ക് തെറിച്ചുവീണു. നാട്ടുകാരും കർണാടകയിൽ നിന്നെത്തിയ പൊലീസ് സംഘവും രക്ഷാപ്രവർത്തനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.