മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ടാണ് മലബാർ ഹില്ലിലെ മുകേഷിെൻറ ആൻറിലിയ കെട്ടിടത്തിനടുത്ത് കർമിചാൽ റോഡിൽ വ്യാജ നമ്പറുള്ള സ്കോർപിയൊ കണ്ടെത്തിയത്. വിവരമറിഞ്ഞയുടൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി.
വാഹനത്തിൽ നിന്ന് 20ഒാളം ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയതായി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. സ്ഫോടനത്തിനായി തയാറാക്കിയ നിലയിലായിരുന്നില്ല ജലാറ്റിൻ സ്റ്റിക്കുകളെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിെൻറ നമ്പർ വ്യാജമാണ്. വാഹനം ബുധനാഴ്ച അർധരാത്രിക്ക് ശേഷം കൊണ്ടുനിർത്തിയതാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.