ലവ് ജിഹാദിനെതിരെ പുതിയനിയമപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്ത യു.പി സർക്കാറിനെ അഭിനന്ദിച്ച് വി.എച്ച്.പി

ന്യൂഡൽഹി: ലവ് ജിഹാദിനെതിരെ പുതിയ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്ത യു.പി സർക്കാറിനെ അഭിനന്ദിച്ച് വി.എച്ച്.പി. മതം മാറാൻ മുസ്‌ലിം യുവാവ് മകളുടെ മേൽ സമ്മർദ്ദം ചെലുത്തുന്നെന്ന ഹിന്ദു യുവതിയുടെ പിതാവ് നല്‍കിയ പരാതിയിലായിരുന്നു കേസെടുത്ത്.

"ലവ് ജിഹാദ്" വിഷയത്തിൽ ഫലപ്രദമായ നിയമം നടപ്പാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മാറിയ യു.പി മുഖ്യമന്ത്രിയെ ഞാൻ അഭിനന്ദിക്കുന്നു, ബലപ്രയോഗത്തിലൂടെയും വഞ്ചനയിലൂടെയും മതപരിവർത്തനം നടത്തുന്നവർക്ക് പാഠമാണ് -വി.എച്ച്.പി ഇൻറർനാഷണൽ വർകിംഗ് പ്രസിഡന്‍റ് അലോക് കുമാർ പറഞ്ഞു.

ബലപ്രയോഗത്തിലൂടെയുള്ള മതപരിവർത്തനം യു.പി ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഒരു മഹാമാരിയായി മാറുകയാണ്.

ഹിന്ദു പെൺകുട്ടികളെ ഉപദ്രവിക്കുന്നു. ഒരു പരിഷ്കൃത സമൂഹത്തിലും ഇത് സഹിക്കാൻ കഴിയില്ല. ഓർഡിനൻസ് പാസാക്കിയതും പ്രഖ്യാപിച്ചതുമായ വേഗതയെ അഭിനന്ദിക്കുന്നു, ബറേലി പൊലീസിന്‍റെ പെട്ടെന്നുള്ള നടപടി നിശ്ചയദാർഢ്യത്തിന്‍റെയും ഫലപ്രാപ്തിയുടെയും അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു.

'ലവ് ജിഹാദി'നെതിരെ പുതിയ നിയമപ്രകാരം ഞായറാഴ്ചയാണ് യു.പിയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. മതം മാറാൻ മുസ്‌ലിം യുവാവ് മകളുടെ മേൽ സമ്മർദ്ദം ചെലുത്തുന്നെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഹിന്ദു യുവതിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് കേസ്.ഉവൈസ് അഹമ്മദ് എന്ന യുവാവിനെതിരെയാണ് കേസ്.

'ലവ് ജിഹാദി'നെതിരെ പുതിയ നിയമം നടപ്പാക്കുന്ന ഓര്‍ഡിനന്‍സിന് ശനിയാഴ്ചയായിരുന്നു ഗവര്‍ണര്‍ ആനന്ദിബെൻ പട്ടേൽ അംഗീകാരം നല്‍കിയത്. ബറേലി ജില്ലയില്‍ ദിയോറാനിയ പൊലിസാണ് നിര്‍ബന്ധ പ്രകാരമുള്ള മതം മാറ്റല്‍ നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. 

Tags:    
News Summary - VHP president congratulates UP govt for first case registered under new law against 'love jihad'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.