ന്യൂഡൽഹി: പശുഗുണ്ട മോനു മനേസറിനെ അറസ്റ്റ് ചെയ്തതിന് കോൺഗ്രസ് കനത്ത തിരിച്ചടികൾ നേരിടേണ്ടി വരുമെന്ന് വിശ്വഹിന്ദു പരിഷത്. മോനു മനേസർ പാവപ്പെട്ട ഒരു പശുഭക്തൻ മാത്രമായിരുന്നുവെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടുകൾ ലക്ഷ്യം വെച്ചാണ് മോനുവിനെ കോൺഗ്രസ് സർക്കാർ അറസ്റ്റ് ചെയ്തതെന്നും വിശ്വഹിന്ദു പരിഷത് വർക്കിങ് പ്രസിഡന്‍റ് ആലോക് കുമാർ പറഞ്ഞു.
മോനു മനേസറിനെ ജാമ്യത്തിലിറക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആവശ്യമെങ്കിൽ സമരം നടത്താനും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"നിരപരാധിയായ ഗോ ഭക്തൻ മോനു മനേസറിനെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. കുറച്ച് നാളുകൾക്ക് മുമ്പ് മോനു നിരപരാധിയാണെന്ന് ഇവർ തന്നെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് രാജസ്ഥാൻ പൊലീസ് മോനുവിനെ അറസ്റ്റ് ചെയ്തത്. ഇത് കോൺഗ്രസിന് വലിയ തിരിച്ചടികളുണ്ടാക്കും" - ആലോക് കുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു പശു ഗുണ്ടയായ മോനു മനേസറിനെ ഹരിയാനയിലെ നൂഹ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മുസ്ലിം യുവാക്കളെ കൊലപ്പെടുത്തിയതും, ഹരിയാനയിലെ നൂഹ് കലാപത്തിന് വഴിവെച്ച സംഭവങ്ങളും ചൂണ്ടിക്കാട്ടിയാണ് മോനു മനേസറിനെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് രാജസ്ഥാൻ പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.