ക്ഷേത്ര ചടങ്ങിനി​ടെ തീയിലൂടെ നടന്ന ഏഴുവയസുകാരന് ഗുരുതര പൊള്ളലേറ്റു

ചെന്നൈ: ആചാരത്തിന്റ ഭാഗമായി പിതാവി​നൊപ്പം തീക്കനലിലൂടെ നടന്ന ഏഴുവയസുകാരന് ഗുരുതരമായി പൊള്ളലേറ്റു. തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ ക്ഷേത്ര ചടങ്ങിനിടെയാണ് സംഭവം. ആചാരത്തിന്റെ ഭാഗമായി പിതാവിനൊപ്പം തീക്കനലിലൂടെ നടക്കുന്നതിനിടെ കുട്ടി കാൽവഴുതി വീഴുകയായിരുന്നു. 41 ശതമാനം പൊള്ളലേറ്റ കുട്ടിയെ കിൽപ്പോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി ആറമ്പാക്കം ഗ്രാമത്തിലെ ക്ഷേത്രത്തിലായിരുന്നു അപകടം നടന്നത്. തീക്കനലിൽ വീണ കുട്ടിയെ ഉടൻ ആളുകൾ പുറത്തെടുക്കുകയും ഗുമ്മിഡിപൂണ്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനാൽ തുടർചികിത്സക്കായി കിൽപ്പോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

രണ്ടാം ക്ലാസുകാരൻ അപകടനില തരണം ചെയ്തതായും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസും ആശുപത്രി അധികൃതരും അറിയിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. കുട്ടി തീക്കനലിൽ വീഴുന്നതിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

2023 ആഗസ്റ്റിൽ തിരുവള്ളൂരിലെ ഉത്തുകോട്ടയിൽ ക്ഷേത്രോത്സവത്തിനിടെ തീക്കനൽ നടത്തത്തിനിടെ മുത്തശ്ശന്റെ കൈയിലിരുന്ന 14 മാസം പ്രായമുള്ള കുഞ്ഞിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു.

Tags:    
News Summary - Video: Boy falls during firewalking ritual at Tamil Nadu temple, injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.