ചേട്ടനും അനുജനും തമ്മിൽ സ്വത്ത്​ തർക്കം; വെടിവെപ്പ്​ -VIDEO

ഫരീദാബാദ്​: സ്വത്ത്​ തർക്കത്തെ തുടർന്ന്​ ​സഹോദരങ്ങൾ തമ്മിലുള്ള സംഘർഷം വെടിവെപ്പിൽ കലാശിച്ചു. ഹരിയാനയിലെ ഫരീദാബാദിലാണ്​ സംഭവം. വല്ലഭഗഢിലെ സാഗർപൂർ ഗ്രാമത്തിൽ വയലിൽവെച്ചാണ്​ ഇരുവരും ഏറ്റുമുട്ടിയത്​. ഭാഗ്യത്തിന്​ ആർക്കും വെടിയേറ്റിട്ടില്ല.

സത്‌ഭീർ, രംഭീർ എന്നീ സഹോദരങ്ങൾ തമ്മിൽ സ്വത്തിനെ ചൊല്ലി നേരത്തെ തർക്കമുണ്ടായിരുന്നു. ഇതിനിടെ, ഭാര്യാസഹോദരനെയും കൂട്ടി സത്​ഭീർ വയൽ അളക്കാനെത്തി. അളവ്​ പുരോഗമിക്കുന്നതിനിടെ സ്​ഥലത്തെത്തിയ രംഭീറുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. തർക്കം മൂർച്ഛിച്ച്​ രംഭീർ ആകാ​ശത്തേക്ക്​ വെടിവെച്ചു. കൂട്ടത്തിലുണ്ടായിരുന്ന അരോ ആണ്​ ഇത്​ വിഡിയോയിൽ പകർത്തിയത്​. ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്​തു.

വെടിവെപ്പിന്​ ശേഷം രംഭീർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചതിന്​ പൊലീസ്​ ഇയാൾക്കെതിരെ കേസെടുത്തു. ഒളിവിൽ കഴിയുന്ന പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Video: Brothers clash in Faridabad fields, fire shots into the air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.