കാറിന് മുകളിൽ കയറി 'കിടിലൻ' ഡാൻസ്; 20,000 പിഴ ചുമത്തി പൊലീസ്

ലഖ്നോ: ഉത്തർപ്രദേശിൽ നീങ്ങി കൊണ്ടിരിക്കുന്ന കാറിന് മുകളിൽ നൃത്തം ചെയ്ത രണ്ട് യുവാക്കൾക്ക് 20,000 രൂപ പിഴ ചുമത്തി ഗാസിയാബാദ് പൊലീസ്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ട്രാഫിക്ക് പൊലീസ് നടപടിയെടുത്തത്. ഏപ്രിൽ ഒന്നിന് ബുലന്ദ്ഷഹർ റോഡിലെ ഗാസിയാബാദിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ സെക്ടർ 13 ലാണ് സംഭവം.

തിരക്കേറിയ ഡൽഹി-മീററ്റ് എക്സ്പ്രസ് വേയിലാണ് യുവാക്കളുടെ സാഹസികത നിറഞ്ഞ അഭ്യാസം. റോഡിലൂടെ പതുക്കെ നീങ്ങി കൊണ്ടിരിക്കുന്ന കാറിന് മുകളിൽ കയറി നിന്ന് രണ്ട് യുവാക്കൾ നൃത്തം ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ.

33 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ ഡാൻസ് ചെയ്തതിന് ശേഷം യുവാക്കൾ ഉടൻ തന്നെ കാറിന്‍റെ മുകളിൽ നിന്ന് ഇറങ്ങി ഒരാൾ ഡ്രൈവിങ് സീറ്റിലിരിക്കുന്നതും കാണാം. കാറിന്‍റെ നമ്പർപ്ലേറ്റുൾപ്പടെ ദൃശ്യങ്ങളിൽ വ്യക്തമാണ്.

പരാതിയുടെ അടിസ്ഥാനത്തിൽ ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ചതിന് വാഹന ഉടമക്ക് 20,000 രൂപ പിഴ ചുമത്തുകയും ഇയാൾക്കെതിരെ കേസെടുത്തതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വാഹനത്തിന്റെ ഉടമയുടെ പേരും രജിസ്‌ട്രേഷൻ നമ്പറുമുൾപ്പടെയുള്ള വിവരങ്ങളും ഇ-ചലാന്റെ പകർപ്പും ട്രാഫിക് പൊലീസ് ട്വിറ്റർ വഴി പങ്കുവെച്ചിട്ടുണ്ട്.


Tags:    
News Summary - Video Shows 2 Men Dancing On Car Roof in Ghaziabad, Traffic Police Slaps ₹ 20,000 Fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.