ന്യൂഡൽഹി: െഎക്യരാഷ്ട്ര സഭയിെല സുരക്ഷാ സമിതിയിൽ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് വിയറ്റ്നാമിെൻറ പിന്തുണ. ഇന്ത്യയിൽ ത്രിദിന സന്ദർശനം നടത്തുന്ന വിയറ്റ്നാം പ്രസിഡൻറ് ട്രാൻ ഡായ് ഖ്വാങ്ങ് തീൻമൂർത്തി ഭവനിൽ നടന്ന സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏഷ്യ-പസഫിക് മേഖലയിൽ ഇന്ത്യയുടെ പ്രധാന പരിഗണന വിയറ്റ്നാമിനാണെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് പ്രസിഡൻറ് ഖ്വാങ് നന്ദി പറയുന്നു. വിയറ്റ്നാമിെൻറ പ്രധാന പങ്കാളി ഇന്ത്യയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, കോൺഗ്രസ് മുൻ പ്രസിഡൻറ് േസാണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് നേതാവ് ആനന്ദ് ശർമ, ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ എന്നിവരുമായും വിയറ്റ്നാം പ്രസിഡൻറ് കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനിൽ വച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.