മുംബൈ: കോടികൾ ബാങ്ക് വായ്പയെടുത്ത് വിദേശത്തേക്ക് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്ല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിനായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷയിൽ മറുപടി നൽകാൻ മുംബൈ പ്രത്യേക കോടതി അദ്ദേഹത്തിന് മൂന്നാഴ്ച സമയം നൽകി.
വിജയ് മല്ല്യ സെപ്തംബർ 24ഒാടു കൂടി മറുപടി നൽകണം. അതിനു ശേഷം വാദം കേൾക്കേണ്ടതെപ്പോഴെന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും. മല്ല്യയെ പിടികിട്ടാപ്പുള്ളിയായ വ്യവസായിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന കോടതി രേഖകൾ നൽകണമെന്ന അപേക്ഷയുമായി മല്ല്യയുടെ കുടുംബാംഗമുൾപ്പെടെ അഞ്ചു കക്ഷികൾ രംഗത്തു വന്നതായി റിപ്പോർട്ടുണ്ട്.
എന്നാൽ കോടതി ഇൗ വിഷയം തിങ്കളാഴ്ചയിലേക്കു മാറ്റി വെച്ചു. വിജയ് മല്ല്യയുടെ 12500 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കേന്ദ്ര അന്വേഷണ ഏജൻസി അനുമതി തേടിയിരുന്നു. വിജയ് മല്ല്യയും അദ്ദേഹത്തിെൻറ കിങ് ഫിഷർ എയർൈലൻസും മറ്റും ഭീമമായ തുക വായ്യെടുത്തിരുന്നു. ഇത് പലിശയടക്കം നിലവിൽ 99900.07 കോടിയിലെത്തി നിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.